എരുമേലി : പൊതുജീവിതത്തില്‍ അഴിമതിരഹിത വ്യക്തിത്വമായിരുന്നു ഉണ്ണിപ്പിളള യെന്ന് വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് തോമസ്. ഒരു വര്‍ ഷം മുമ്പ് മരിച്ച എരുമേലിയിലെ ജനതാദള്‍ നേതാവ് എന്‍ ബി ഉണ്ണികൃഷ്ണപിളളയു ടെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ പൗരാവലി സംഘടിപ്പിച്ച അനുസ്മരണ സമ്മേ ളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനുണ്ടായ വിക സനങ്ങളുടെയൊക്കെ പിന്നില്‍ ഉണ്ണിപ്പിളളയെന്ന എന്‍ ബി ഉണ്ണികൃഷ്ണന്റ്റെ നിവേ ദനങ്ങളും യാത്രകളുമുണ്ടായിരുന്നു.

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന നിവേദനം ഉണ്ണിപ്പിളളയുടെ സഫലമാകാതിരുന്ന വികസന സ്വപ്നങ്ങളിലൊന്നായിരുന്നു. കയറികിടക്കാന്‍ വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ലാതെ പൊതുപ്രവര്‍ത്തകനായിരുന്ന ഉണ്ണിപ്പിളള ഒടുവില്‍ മരിച്ചപ്പോഴും അങ്ങനെ തന്നെയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്ന ഉണ്ണിപ്പിളളയുടെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് നിര്‍മിച്ചുനല്‍കുന്നതിന് കുടുംബ സഹായനിധി സമിതി യോഗത്തില്‍ രൂപീകരിച്ചു.

പത്ത് ലക്ഷം രൂപയാണ് സമാഹരിക്കുക. യോത്തില്‍ ആദ്യ ഫണ്ട് ഏറ്റുവാങ്ങി. മാത്യു ജേക്കബ് അധ്യക്ഷനായിരുന്നു. കരീം ആറ്റാത്തറ സ്വാഗതമാശംസിച്ചു. എച്ച് എം എസ് സംസ്ഥാന പ്രസിഡന്റ്റ് അഡ്വ.ടോം തോമസ്, ഓമനാ കൃഷ്ണദാസ്, വി ആര്‍ രാംദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി കെ അബ്ദുല്‍ കെരിം, ടി വി ജോസഫ്, മുജീബ് റഹ്മാന്‍, വി എസ് ഷുക്കൂര്‍, ജോസ് പഴയതോട്ടം, നിസാര്‍ പ്ലാമൂട്ടില്‍, പി എം ഇര്‍ഷാദ്, വി പി ഷിഹാബുദീന്‍, ഡോമിനിക് കിഴക്കേമുറി, ജോര്‍ജുകുട്ടി, തോമസുകു ട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.