50 കിലോ തൂക്കമുള്ള റോബസ്റ്റ വാഴക്കുല, 20 കിലോയിലധികം തൂക്ക മുള്ള ചേനകള്‍, ഒരു കുലയില്‍ എണ്‍പതിലധികം തേങ്ങ എന്നിവ ജൈ വവളത്തിലൂടെ ഉല്പാദിപ്പിച്ചിട്ടുണ്ട്.
മണിമല: പ്രായംതളര്‍ത്താത്ത ആവേശത്തില്‍ മണ്ണില്‍ പൊന്നുവിളയിച്ച് വെള്ളാവൂര്‍ താഴത്തുവടകര പണിക്കരു വീട്ടില്‍ പി.ജി.ജോര്‍ജ്. രണ്ടര പതിറ്റാണ്ടു നീണ്ട പ്രവാസജീവിതത്തിനുശേഷം തിരിച്ചെത്തിയ ജോര്‍ജ് കൃഷിചെയ്യാനുള്ള താല്പര്യം പുരയിടത്തില്‍ നടപ്പാക്കി. പൊന്നുവിള യിക്കുന്ന കര്‍ഷകനെത്തേടി നിരവധി പുരസ്കാരങ്ങളുമെത്തി.
വീട്ടുപരിസരത്തെ ചെടികള്‍ പരിചരിച്ച് പുലര്‍ച്ചെ അഞ്ചുമണിക്ക് തുട ങ്ങുന്നു അദ്ദേഹത്തിന്റെ ദിവസം. തുടര്‍ന്ന് അഞ്ചേക്കറോളം വരുന്ന പാടത്തും പറമ്പിലുമായുള്ള കൃഷികളില്‍ ശ്രദ്ധയൂന്നി മുന്നോട്ട്. ജൈവ വളം മാത്രമാണ് ഉപയേിഗിക്കുന്നത്. വിവിധയിനം മത്സ്യകൃഷിയുമു ണ്ട്.
50 കിലോ തൂക്കമുള്ള റോബസ്റ്റ വാഴക്കുല, 20 കിലോയിലധികം തൂക്ക മുള്ള ചേനകള്‍, ഒരു കുലയില്‍ എണ്‍പതിലധികം തേങ്ങ എന്നിവ ജൈ വവളത്തിലൂടെ ഉല്പാദിപ്പിച്ചിട്ടുണ്ട്.വിവി ധയിനം വാഴ, ചേന, ചേമ്പ്, കാച്ചില് കപ്പ, എന്നിവയും കൂടാതെ വീട്ടുമുറ്റം നിറയെ ഓര്‍ക്കിഡ് അട ക്കം വിവിധതരം ചെടികള്‍. വീട്ടുപരിസരത്തും പുരയിടത്തിലും കിട്ടാ ത്ത ഔഷധസസ്യങ്ങളില്ല. അകില്, ആടലോടകം, ആരോഗ്യ പച്ചകരി ങ്ങാലി, പതിമുഖം, കരമങ്ങള്, കറ്റാര്‍വാഴ, പച്ചകര്‍പ്പൂരം, നെല്ലി, ആര്യവേപ്പ്, ഈദ്, കച്ചോലം, തഴുതാമ, കസ്തൂരി മഞ്ഞള്‍, തുടങ്ങി രുദ്രാക്ഷം വരെ കായ്ച്ചു നില്ക്കുന്നു.
ഓര്ക്ക്, മധുരമുള്ള വാളന്‍പുളി, റമ്പൂട്ടാന്‍, ഫിനോസാന്, താമര വരി ക്ക, മുള്ളാത്ത, സപ്പോട്ട, മലയന്‍ ആപ്പിള്‍, വെണ്ണപ്പഴം എന്നിവ സമൃ ദ്ധം. വിവിധയിനം മുരിങ.നാരകം, റെഡ് ലേഡി പപ്പായ, വെണ്ട, പയര്‍, വിവിധയിനം വഴുതനകളും കാന്താരികളും, ചീനി മുളക് ഇനങ്ങളും സുലഭം. വിവിധയിനം തെങ്ങുകള്‍ കായ്ഫലം നല്കി നിറഞ്ഞു നില്ക്കുന്നു. വടക്കേ ഇന്‍ഡ്യയിലും വിദേശത്തും കാണപ്പെ ടുന്ന പാവല്‍ ഇനത്തില്‍പ്പെട്ട സ്പെനിഗാര്ഡ് എന്ന ശാസ്ത്രീയനാമത്തി ല്‍ അറിയപ്പെട്ടുന്ന കെന്തോല എന്ന പാവല്‍ വിട്ടുമുറ്റത്ത് പടര്‍ന്ന് കായ്ഫലം നല്കി നില്ക്കുന്നു.



വീടിന്റെ ടെറസ്സില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ ചെടികളും നിര വധി. ഔഷധസസ്യങ്ങളും പച്ചക്കറി വിത്തുകളും തേടി എത്തുന്നവര്‍ ക്ക് ഇവ സൗജന്യമായാണ് നല്‍കുന്നത്. കോട്ടയത്തു നടന്ന ആഗ്രോഫെസ്റ്റി ല്‍ മികച്ച കര്‍ഷക പുരസ്കാര മടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭി ച്ചിട്ടുണ്ട്. വെള്ളാവൂര്‍ കൃഷിഭവന്റെ നേതൃത്വത്തിലുള്ള കാര്‍ഷിക വികസന സമിതി കമ്മിറ്റിയംഗമായി സജീവമായി പ്രവര്‍ത്തിക്കുന്നു. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന ജോര്‍ജിനൊപ്പം കാര്‍ഷിക ജോലികളില്‍ ഭാര്യ സൂസനുമുണ്ട്.