പാറത്തോട്: യുവതലമുറയുടെ സ്വഭാവ രൂപികരണത്തിൽ വിദ്യാഭ്യാസത്തോടെപ്പം സമൂഹത്തിനും വലിയ പങ്കുണ്ടെന്ന് ഹൈക്കോടതി ജസ്റ്റിസ് പി.ഡി രാജൻ പറഞ്ഞു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പി.സി ജോർജ് എം.എൽ.എ നടപ്പാക്കുന്ന എക്‌സ ലൻഷ്യാ അവാർഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേ ഹം. ജനപ്രധിനികൾ അടക്കമുള്ള പൊതു സമൂഹം യുവതലമുറയക്ക് മാതൃകയാവ ണം. എക്‌സലൻഷ്യാ അവാർഡ് സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും അദേഹം പറ ഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് വാങ്ങിയ നാനൂ റ് വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു. യൂണിവേഴ്‌സിറ്റി തലത്തിൽ റാ ങ്ക് നേടിയ വിദ്യാർത്ഥികൾക്ക് പ്രത്യേക പുരസ്‌കാരം നൽകി. നിയോജക മണ്ഡലത്തി ലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച സ്‌കൂളുകളെയും ചടങ്ങിൽ ആദരിച്ചു. പി.സി ജോർജ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഫാ. ഡാർവിൻ വാലുമണ്ണേൽ, സാബു സാമി, മുഹമ്മദ് സക്കീർ, ലിസി സെബാസ്റ്റ്യൻ, പ്രേംജി ആർ, അന്നമ്മ ജോസഫ്, ഷൈനി സന്തോഷ്, ജോളി ഡൊമിനിക്, രമേശ് വെട്ടിമറ്റം, ബിന്ദു ജോസ്, കെ.എഫ് കുര്യൻ, വർഗ്ഗീസ് കൊച്ചുകുന്നേൽ, ബേബി അറക്കപ്പറമ്പിൽ, ദേവസ്യാച്ചൻ വിളയാനി, ഷോൺ ജോർജ്, ആന്റണി മാർട്ടിൻ, റിജോ വാളാന്തറ തുടങ്ങിയവർ സംസാരിച്ചു.