കാഞ്ഞിരപ്പള്ളി: എകെജെഎം സ്‌കൂളിലെ ജൂണിയര്‍ സ്‌കൂള്‍ വിഭാഗത്തിന്റെ ആഭി മുഖ്യത്തില്‍ ഗ്രാന്റ് പേരന്റ്സ് ഡേ നടത്തി. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരും ഒത്തുകൂടിയത് വേറിട്ട അനുഭവമായി. യോഗത്തില്‍ എല്ലാ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും ആദരിച്ചു.

സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ഇടശ്ശേരി എസ്ജെയുടെ അധ്യക്ഷതയില്‍ സെന്റ് മാ ത്യൂസ് എല്‍പിസ്‌കൂള്‍ റിട്ടയേഡ് അധ്യാപകന്‍ വി.എം. വര്‍ഗീസ് ഉദ്ഘാടനം ചെ യ്തു. പ്രിന്‍സിപ്പല്‍ ഫാ. സാല്‍വിന്‍ കെ. അഗസ്റ്റിന്‍ എസ്ജെ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. അഗസ്റ്റിന്‍ പീടികമല എസ്ജെ, ടീന മരിയ എബ്രഹാം, ലതിക ടി.കെ. എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.