കാഞ്ഞിരപ്പള്ളി: എകെജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷം സ്‌കൂ ള്‍ മാനേജര്‍ ഫാ. ജോസഫ് ഇടശേരിയുടെ അധ്യക്ഷതയില്‍ പിടിഎ പ്രസിഡന്റ് ജോഷി അഞ്ചനാട്ട് ഉദ്ഘാടനം ചെയ്തു. ഗുരുഗോപിനാഥ് പുരസ്‌കാര ജേതാവ് സി.എന്‍. ബാ ലകൃഷ്ണന്‍  ഓണസന്ദേശം നല്‍കി.

വൈസ് പ്രിന്‍സിപ്പല്‍ ഫാ. അഗസ്റ്റിന്‍ പീടികമല എസ്‌ജെ, പൂര്‍വ വിദ്യാര്‍ഥി സംഘട നാ പ്രസിഡന്റ് മാത്യു ഡൊമിനിക് കരിപ്പാപ്പറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂ ള്‍ പിടിഎ പ്രതിനിധികള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സ ന്നിഹിതരായിരുന്നു. പ്രിന്‍സിപ്പല്‍ ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്‌ജെ, രവീന്ദ്രന്‍ പി. എസ്. എന്നിവര്‍ പ്രസംഗിച്ചു.