കാഞ്ഞിരപ്പള്ളി :സുഹൃത്തുക്കളുടെ ഇടയില്‍ അപ്പച്ചന് എന്നറിയപ്പെടുന്ന എം.ഡി. ജോ സഫിന്റെ സംസ്കാരം തിങ്കളാഴ്ച്ച നടക്കും.കേരളത്തിലെ സാമുദായിക, സാമ്പത്തിക, കാര്‍ഷിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എം.ഡി. ജോസഫ്. സംസ് കാരം തിങ്കഴാച്ച രാവിലെ 9-ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ പള്ളി യില്‍ മാര്‍ മാത്യു അറയ്ക്കലിന്റെ കാമ്മികത്വത്തില്‍ നടക്കും. മൃതദേഹം ഞായറാഴ്ച 11ന് ഒന്നാം മൈലിലെ വസതിയി്ല് എത്തിക്കും.
സുഹൃത്തുക്കളുടെ ഇടയില്‍ അപ്പച്ചന് എന്നറിയപ്പെടുന്ന എം.ഡി. ജോസഫ് കേരളത്തി ലെ സാമുദായിക, സാമ്പത്തിക, കാര്‍ഷിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി യാണ. തൃശനാപ്പള്ളി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും കോളേജ് വിദ്യാഭ്യാസം പൂര് ത്തിയാക്കി എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദവുമെടുത്തു. കാര്‍ഷിക പ്ലാന്റേഷന് രംഗങ്ങളില്‍ വിജയഗാഥ രചിച്ച പ്രമുഖനാണ്. റബര്‍ ബോര്‍ഡില്‍ മൂന്നു ടേ മില്‍ വൈസ് ചെയര്‍മാനായിരുന്നു.
റബര്‍ ബോര്‍ഡു മെംബറായി ഒന്‍പതു വര്ഷമുണ്ടായിരുന്നതുകൊണ്ട് കാലാകാലങ്ങളി ല്‍ റബര്‍ കര്‍ഷകരുടെയും റബര്‍ കൃഷിസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാര ങ്ങള് കാണുന്നതിനു സാധിച്ചിട്ടുണ്ട്. റബര്‍കൃഷി നടത്തിയിട്ടില്ലാത്ത ഭൂമിക്കും, കൃഷി ചെയ്യുവാന്‍ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും അനുവദിപ്പിക്കുന്നതിനും നേതൃത്വം നല്കി സാമുദായിക സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃ ത്വത്തില്‍ മുപ്പതു വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നു.സംസ്ഥാന പ്രസിഡന്റായി പതിനാറു വര്‍ഷവും, സംസ്ഥാന ട്രഷററായി മൂന്നു ടേമിലും പ്രവര്‍ത്തിച്ചു. നിലയ്ക്കല്‍ പള്ളി 600 വര്‍ഷങ്ങള്‍ക്കും മുമ്പ് നശിപ്പിക്കപ്പെട്ടത്, പുനരു ദ്ധിരിക്കപ്പെടുന്നതിന് 1983 – 84 കാലഘട്ടങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ പ്രസി ഡന്റായിരുന്ന എം.ഡി. ജോസഫ് മുന്‍കൈ എടുത്തു നടത്തിയ ശ്രമങ്ങള്‍ ഇന്നു ചരിത്ര ത്തിന്റെ ഒരു ഭാഗമായി.
ലോകത്തില്‍ ആദ്യത്തെ എക്യുമെനിക്കല്‍ ദൈവാലയം അങ്ങനെ സ്ഥാപിതമായി. 1989 ല്‍ നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയത്തെപ്പറ്റി പാശ്ചാത്യസഭയില്‍ പ്രചരിപ്പിക്കുന്നതിനുമായി പരിശുദ്ധ കതോലിക്ക ബാവ മാര്‍ തോമാ അലക്സാണ്ടര്‍ മെത്രാപ്പോലീത്താ, ദിവംഗതനായ ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ്, സി.എസ്.ഐ. ബിഷപ്പ് മാര്‍ എം.സി. മാണി തുടങ്ങിയ തിരുമേനിമാരോടൊപ്പം റോം, സ്വിറ്റ്സര്‍ലണ്ട്, ആസ്ട്രിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ ഡലഗേഷനില്‍ എം.ഡി. ജോസഫും അംഗമായിരുന്നു.
തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ കര്‍ഷക കുടിയിറക്കില്‍ പ്രതിഷേധിച്ച് ഗൂഡല്ലൂരില്‍ നിന്നും തിരുവനന്തപൂരത്തേക്കു ജാഥാ നയിച്ച കുടിയിറക്കു നടപടികള്‍ നിര്‍ത്തിവെയ്പിച്ചു. തര്യതുകൂഞ്ഞിത്തൊമ്മന്, ഷെവലിയര്‍ ജസ്റ്റിസ് ജോസഫ് വിതയത്തില്‍ തുടങ്ങിയ മുന്‍ പ്രസിഡന്റുമാര്‍ക്ക് ശേഷമുള്ള സുവര്‍ണ്ണ കാലഘട്ടമായിരുന്നുഎം.ഡി ജോസഫിന്റെത്.
സംഘടനയുടെ എറണാകുളത്തെ സ്ഥലം വീണ്ടെടുത്ത് സംസ്ഥാന ഓഫീസ് സമുച്ചയം പണിയുന്നതിനുള്ള ആരംഭംകുറിച്ച് ശിലാ സ്ഥാപനവും നടത്തിയിരുന്നു. ഇന്ദിരാഗാന്ധി സോളിഡാരിറ്റി അവാര്‍ഡ്, കത്തോലിക്ക കോണ്‍ഗ്രസ്സ് അശീതി അവാര്‍ഡ്, മര്‍ത്തോമ്മ അവാര്‍ഡ്, നിലക്കല്‍ എക്യുമെനിക്കല്‍ അവാര്‍ഡ്, ദീപിക അവാര്‍ഡ്, നസ്രാണി ശ്രേഷ്ഠ അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
പരേതനായ ഏക സഹോദരന് ഫാ. എം.ഡി. വര്‍ക്കി എസ്.ജെ., മദ്രാസ്ലെയോള തുടങ്ങിയ കോളേജുകളിലെ പ്രിന്‍സിപ്പലായിരുന്നു, എറണാകുളം സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ സി. സെഫാരിയ, സി. കാര്‍മ്മല്‍ സി.എം.സി., സി. ഇമാക്കുലേറ്റ് സി.എം.സി. എന്നിവര്‍ സഹോദരിമാരുമാണ്.