കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ വച്ച് നടന്ന എം ജി സര്‍വകലാശാ ല ക്രോസ്സ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കോതമംഗലം എം എ കോ ളേജും, വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജും ജേതാക്കളായി. പുരു ഷ വിഭാഗത്തില്‍ ആതിഥേയരായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ര ണ്ടാം സ്ഥാനവും, ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മൂന്നാം സ്ഥാനവും നേടി. വനി താ വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസ്സംഷന്‍ കോളേജ് രണ്ടാം സ്ഥാനവും, കോതമംഗ ലം എം എ കോളേജ് മൂന്നാം സ്ഥാനവും നേടി. 
വ്യക്തിഗത ഇനത്തില്‍ വനിതാ വിഭാഗത്തില്‍ ഏഞ്ചല്‍ ജെയിംസ്, ശ്രുതി എം എസ്, ആതിര ശശി, മൂവരും അല്‍ഫോന്‍സാ കോളേജ് പാലാ, പുരുഷ വിഭാഗത്തില്‍ ഷെറിന്‍ ജോസ് (എം എ കോളേജ് കോതമംഗലം), ബിനു പീറ്റര്‍ (സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍), അശ്വിന്‍ ആന്റണി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. കര്‍ണാടകത്തിലെ വി റ്റി യു യൂണിവേഴ്‌സിറ്റി ബെല്‍ഗാമില്‍ നടക്കുന്ന അന്തര്‍ സര്‍വകലാശാല മത്സരത്തിനുള്ള എം ജി സര്‍വകലാശാല ടീമിനെ ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്തു. 
പുരുഷ വിഭാഗത്തില്‍ എം എ കോളേജില്‍ നിന്നും അഞ്ചും, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ നിന്ന് മൂന്നും, സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂരില്‍ നിന്നും ഒരാളും യോഗ്യത നേടി. വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജില്‍ നിന്ന് അഞ്ചും, അസ്സംഷന്‍ കോളേജ് ചങ്ങനാശ്ശേരിയില്‍ നിന്ന് ഒരാളും യോഗ്യത നേടി.
രാവിലെ മത്സരങ്ങളുടെ ഫ്‌ലാഗ് ഓഫ് കാഞ്ഞിരപ്പള്ളി എസ് .ഐ സെബാബ് കെ കാ സിം, നിര്‍വ്വഹിച്ചു. പുരുഷ വിഭാഗത്തില്‍ പന്ത്രണ്ട് കിലോമീറ്ററും, വനിതാ വിഭാ ഗത്തില്‍ ആറ് കിലോമീറ്ററും ആയിരുന്നു മത്സരത്തിന്റെ ദൈര്‍ഘ്യം.
സമാപന സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ റെവ. ഫാ.ഡോ. ജെയിംസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ വെരി റെവ. ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, എം ജി യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, കോളേജ് മുന്‍ കായിക വകുപ്പ് മേധാവി പ്രൊഫ. റ്റി. ജെ കുര്യന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജിയോ ജെയിംസ്, പ്രൊഫ. പ്രവീണ്‍ തര്യന്‍, പ്രൊഫ. ബിനോ പി. ജോസ് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.