കുട്ടികളില്‍ ജനാധിപത്യ ബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുണ്ടക്കയം എം.ഇ. എസ് സ്‌കൂളില്‍ ക്യാബിനറ്റ് തിരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യ രീതിയില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ പങ്കെടുത്തു.mes 4സ്‌കൂള്‍ ചെയര്‍മാന്‍ പി.പി അബ്ദുല്‍ കരീം കുട്ടികളുടെ വിരലില്‍ മഷി പുരട്ടി ക്യാബിന റ്റ് തെരെഞ്ഞടുപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍.രണ്ജിത്ത് കുട്ടികളി ല്‍ ജനാധിപത്യ ബോധം വളര്‍ത്തണ്ടേതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. സ്‌ കൂള്‍ ഹെഡ് ബോയിയായി അലന്‍ ഷാ പി.എസും ഹെഡ് ഗേളായി ഹാജറാ അഷറഫും തെരെഞ്ഞടുക്കപ്പെട്ടു.mes election 1 copyവൈസ് ഹെഡ് ബോയിയായി അമീര്‍ നാസറും വൈസ് ഹെഡ് ഗേളായി മാളവിക കാര്‍ ത്തികേയനും കായിക മന്ത്രിയായി അഷ്‌കര്‍ ബൈജുവും ആരോഗ്യ മന്ത്രിയായി അര്‍ഷദ് പി-എസും സാംസ്‌കാരിക മന്ത്രിയായി ഫാസില്‍ ബൈജുവും തിരഞ്ഞെടുക്ക പ്പെട്ടു.