മുക്കൂട്ടുതറ : എംഎൽഎ എത്താഞ്ഞതിനെ തുടർന്ന് എം പി യെ തട ഞ്ഞ റോഡിൻറ്റെ നിർമാണ പ്രശ്നത്തിന് വിരാമമായി നിർമാണ ഉ ദ്ഘാടനനം 23ന് മന്ത്രി നിർവഹിക്കും. അറുവച്ചാംകുഴി-ഐത്തലപ്പടി തീരദേശ റോഡിൻറ്റെ ഒന്നാംഘട്ട നിർമാണമാണ് ആരംഭിക്കുന്നത്. ഉദ്ഘാടനം വൈകിട്ട് 4.30ന് ഇടകടത്തി ആറാട്ടുകടവ് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിക്കും.
രാജു എബ്രഹാം എംഎൽഎ അധ്യക്ഷത വഹിക്കും. ഈ റോഡിന് സമീ പം എംപി ഫണ്ടിൽ നിർമിച്ച റോഡ് ഉദ്ഘാടനം ചെയ്യാൻ മാസങ്ങൾക്ക് മുമ്പ് ആൻറ്റോ ആൻറ്റണി എം പി എത്തിയപ്പോഴാണ് നാട്ടുകാർ പ്രതി ഷേധിച്ചത്. തീരദേശ റോഡിൻറ്റെ നിർമാണം വർഷങ്ങളായി നടത്തുന്നി ല്ലന്നാരോപിച്ചായിരുന്നു പ്രതിഷേധം.mp anto 2 copy
എം എൽ എ എത്തുമ്പോൾ റോഡ് ഉപരോധിക്കാനായി കാത്തിരുന്ന നാട്ടുകാർ എംഎൽഎ എത്തില്ലന്നറിഞ്ഞതോടെ എംപിയെ തടയുകയാ യിരുന്നു. സംസ്ഥാന സർക്കാർ ഫണ്ട് നൽകുന്നില്ലങ്കിൽ റോഡ് നിർമാണ ത്തിന് എംപി ഫണ്ട് അനുവദിക്കാമെന്ന് എംപി ഉറപ്പു നൽകിയതോ ടെയാണ് പ്രതിഷേധം അവസാനിച്ചത്.