കാഞ്ഞിരപ്പള്ളി : പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് 23ന് ഉച്ചകഴിഞ്ഞ് രണ്ടിന്  പൊടിമറ്റം സെന്റ് മേരീസ് പാരീഷ്ഹാളില്‍  നടക്കും. പി.സി. ജോര്‍ജ് എംഎല്‍എ. അധ്യക്ഷത വഹിക്കും.കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഡി. രാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

സാമുദായിക, രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ എ പ്ലസ് നേടിയ മുഴുവന്‍ കുട്ടികള്‍ക്കും മണ്ഡലത്തിന്റെ പുറത്ത് മറ്റ് സ്‌കൂളുകളില്‍ പഠിച്ചിട്ടുള്ള  കുട്ടികള്‍ക്കുമാണ് എംഎല്‍എ ഏര്‍പ്പെടുത്തിയ അവാര്‍ഡ് നല്‍കുന്നത്.

എസ്എസ്എല്‍സി വിഭാഗ ത്തില്‍ മികച്ച സ്‌കൂളുകളായി തെരഞ്ഞെടു ക്കപ്പെട്ട പൂഞ്ഞാര്‍ എസ്എംവി എച്ച്എസ്എസ്, ചേന്നാട് സെന്റ് മരിയ ഗൊരേത്തി എച്ച്എസ്,  ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട പൂഞ്ഞാര്‍ സെന്റ് ആന്റണീസ്, തീക്കോയി സെന്റ് മേരീസ്, സിബിഎസ്ഇ വിഭാഗത്തില്‍  മികച്ച സ്‌കൂളുകളായി തിരഞ്ഞെടുക്കപ്പെട്ട ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍.

മുണ്ടക്കയം സെന്റ്  ജോസഫ് സെന്‍ട്രല്‍ സ്‌കൂള്‍ പാഠ്യേതര പ്രവര്‍ത്ത നങ്ങളിലും മികച്ച പ്രവര്‍ത്തനങ്ങള്‍നടത്തിയ ഈരാറ്റുപേട്ട മുസ്ലിം ഗേള്‍ സ് ഹയര്‍സെക്കന്‍ണ്ടറി സ്‌കൂള്‍, എരുമേലി സെന്റ് തോമസ് ഹയര്‍സെ ക്കന്‍ണ്ടറി സ്‌കൂളുകള്‍ക്കും  അവാര്‍ഡുകള്‍ നല്‍കും. എസ്എസ്എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം കുട്ടികളെയും വിജയം നേടിയ  ഗവണ്‍ മെന്റ്, എയ്ഡഡ്  സ്‌കൂളുകള്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും.

ഹയര്‍സെക്കന്‍ണ്ടറി പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് നേടിയ മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെആയിഷ സക്കീറിന് പ്രത്യേക പുരസ്‌കാരം നല്‍കും. യൂണിവേഴ്സിറ്റി തലത്തില്‍ വിവിധ പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും കലാകായിക മേഖലകളില്‍ കഴിവ് തെളിയിച്ചവരേയും ചടങ്ങില്‍ ആദരിക്കും.

ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ അബീഷ് പി. ഡൊമിനിക്കിനും യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറം- യൂത്ത് ഐക്കണ്‍ -2016 അവാ ര്‍ഡ് ജേതാവ് സുമേഷ് കൂട്ടിക്കലിനും സമ്മേളനത്തില്‍ പുരസ്‌കാരം നല്‍ കും.