കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിലും മഴവെള്ളപ്പാച്ചിലിലും മേഖലയിൽ വ്യാപക നാശനഷ്ടം. മുണ്ടക്കയം ഇളംകാട് മൂപ്പൻമല, ഇടുക്കി കൊക്കയാർ എന്നിവി ടങ്ങളിലാണ് മഴയെ ഉരുൾപെട്ടിയത്. മുണ്ടക്കയംഇളംകാട് റോഡിലെ ഏന്തയാറിന് സ മീപമുള്ള ഞാറക്കാട് റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡ് ഭാഗീകമായി തകർന്നു.

ഇടുക്കി ജില്ലയുടെ ഭാഗമായ മുക്കളം ഏന്തയാർ റോഡിലേക്ക് വലിയ കല്ലുകളും മണ്ണും ഒലിച്ചിറങ്ങി റോഡ് പൂർണ്ണമായും തകർന്ന് കിടക്കുകയാണ്. മുക്കളത്തുനിന്ന് മുണ്ടക്കയം ടൗണിലേക്ക് എത്തുന്നതിനുള്ള ഏക റോഡാണിത്. ഇളംകാടിനെയും മൂപ്പ ൻമലയെും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ശക്തമായ വെള്ളമൊഴുക്കിൽ നശിച്ചു. മൂ പ്പൻമല ഭാഗത്തുള്ള അമ്പതോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. മുക്കളം പുതി യാപ്പറ റോഡും റോഡും തകർന്ന് കിടക്കുകുകയാണ് ഗതാഗത് ഇനിയും പുനസ്ഥാ പിക്കാനായിട്ടില്ല. വലിയ പാറക്കൂട്ടങ്ങൾ റോഡിൽ അടിഞ്ഞ് കിടക്കുകയാണ്്. മഴയെതുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. വാ ഴ, കപ്പ, റബർ എന്നിവ നാശിച്ചു. കൂട്ടിക്കൽ പഞ്ചായത്തിൽ അഞ്ച് ലക്ഷം രൂപയുടെ യും കൊക്കയാർ പഞ്ചായത്തിൽ മൂന്ന് ലക്ഷം രൂപയുടെയും കൃഷി നാശമാണ് കണ ക്കാക്കിയിരിക്കുന്നത്. അഴങ്ങാട് സാബു തെക്കേവയലിന്റെ വീടും റ്റി.ജെ ജോസഫ്, പോൾ മുക്കാട്ട് എന്നവരുടെ കൃഷിയിടങ്ങളും മണ്ണിടിച്ചിലിൽ നശിച്ചു. മുതയിലടത്തുകുഴി സജി, നെല്ലിമല ടോമി, വെള്ളൂർ റോയി, മലമാക്കൽ ജോയി, ഏ ലുപ്പറമ്പിൽ വക്കച്ചൻ എന്നിവരുടെ വീടിന്റെ സമീപത്ത് മണ്ണിടിഞ്ഞു വീണു. വാത ല്ലൂർ ജോസഫ്, കൊച്ചുപൂവത്തുംമൂട്ടിൽ ജോസഫ്, ശോശാമ്മ തോമസ് എന്നിവരുടെ വീടിന്റെ മുൻഭാഗം ഇടിഞ്ഞ് വീണു. ഇത് ഗതാഗത തടസത്തിനും കാരണമായി. അഴ ങ്ങാട് സെബാസ്റ്റിയൻ കണ്ടത്തിൻക്കരയുടെ പുരയിടത്തിൽ നിന്നും ഉരുൾപൊട്ടി വൻ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. ആനചാരി- അഴങ്ങാട്-മേലോരം റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.മേലോരം താന്നിക്കുന്നേൽ പുരയിടംഭാഗം, മേലോരം വെട്ടിക്കളവ് പുരയിടം എന്നി വിടങ്ങളിലും ഉരുൾപൊട്ടി റോഡ് ഗതാഗതം നിലച്ചിരിക്കുകയാണ്. ഇളംകാട് വലി യേത്ത് ഗോപാലകൃഷ്ണൻ മേനാത്ത്, ശശി വാളിപ്ലാക്കൽ എന്നിവരുടെ പറമ്പിലും ഉരുൾപ്പൊട്ടി വ്യാപക കൃഷി നാശമുണ്ടായി. റോഡ് ഗതാഗതം പുനസ്ഥാപിക്കുന്നതി നും തകർന്ന റോഡുകളുടെ അറ്റകുറ്റുപ്പണികൾ പൂർത്തിയാക്കുന്നതിനുമായി പി.ഡ ബ്ല്യു.ഡി അധികൃതരെത്തി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനായി ഇലക്ട്രിക് പോസറ്റുകളും ട്രാൻഫോ ർമറുകളും മാറ്റി സ്ഥാപിക്കുന്നതിന് വൈദ്യുതി വിഭാഗത്തിന് നിർദേശം നൽകിയതാ യും തഹസിൽദാർ അറിയിച്ചു.