കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ മാനിടുംകുഴി വാർഡിൽ നടക്കു ന്ന ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സിലെ സുധാകുമാരി നാമനിർദേശ പത്രിക സമർപ്പിച്ചു. ഉച്ചക്ക് 12.30 ന് യു.ഡി.എഫ്  പ്രവർത്തകരോടൊ പ്പം എത്തിയാണ് വരണാധികാരി ലാൻഡ് അസൈൻമെന്റ് തഹസിൽദാർ എം. എസ് സലിം മുൻപാകെ സുധാകുമാരി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തമ്പലക്കാട് പറയി രുപറമ്പിൽ കുടുംബാംഗമായ സുധാകുമാരി കഴിഞ്ഞ ഇരുപത് വർഷമായി കുടുംബശ്രീ യുടെ സജീവ പ്രവർത്തകയാണ്.

നിലവിൽ വാർഡിലെ ഇരുപതോളം കുടുംബശ്രീ യൂണിറ്റുകളുടെ ഏകോപന സമിതി യായ ഏരിയ ഡവലപ്പ്മെൻറ് കമ്മറ്റിയുടെ പ്രസിഡന്റായി പ്രവർത്തിക്കുകയാണ് സുധാകുമാരി. കൂടാതെ ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ മാനിടുംകുഴി വാർഡിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിലും സുധാകുമാരി സജീവമായി പ്രവർത്തിക്കുന്നു.