കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തു ന്ന രോഗികള്‍ക്ക് ഇനി പൂക്കളുടെ സൗരഭ്യവും ഇലച്ചെടികളുടെ വര്‍ണ്ണ ഭംഗിയും ആസ്വദിക്കാം. കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതിയും കാഞ്ഞിരപ്പള്ളി രൂപതയിലെ പൊടിമറ്റം മേരിമാതാ മൈനര്‍ സെമിനാരിയിലെ അമ്പതില്‍പരം വൈദിക വിദ്യാര്‍ഥികളും ചേര്‍ന്ന് ആശുപത്രി അങ്കണത്തില്‍ മനോഹരമായ ഒരു ഉദ്യാനത്തിന് രൂപം നല്‍കിവരികയാണ്.

ആശുപത്രിയിലെ ചില്‍ഡ്രന്‍സ് വാര്‍ഡിന്റെ മുറ്റത്താണ് ഉദ്യാനം നിര്‍മിക്കുന്നത്. കഴിഞ്ഞ മാസം വരെ കാടുപിടിച്ചു കിടന്നിരുന്ന ഈ സ്ഥലം ഇക്കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് അംഗങ്ങള്‍ ചേര്‍ന്ന് വൃത്തിയാക്കി യിരുന്നു. സംഘടനയുടെ ശതാബ്ദി വര്‍ഷത്തില്‍ നടപ്പാക്കിവരുന്ന ‘ക്ലീന്‍ ഹോം – ക്ലീന്‍ സിറ്റി’ പദ്ധതിയുടെ രണ്ടാംഘട്ട തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമയിട്ടാണ് ശുചീകരണം നടത്തിയത്. ആശുപത്രി പരിസരത്തെ കാടു വെട്ടിത്തെളിച്ച്, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് വിവിധയിനം പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചതിനൊപ്പം അതിന്റെ തുടര്‍ പരിപാലനവും കത്തോലിക്കാ കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്.

സെമിനാരി റെക്ടര്‍ റവ.ഡോ. തോമസ് പൂവത്താനിക്കുന്നേല്‍, കത്തോലിക്ക കോ ണ്‍ഗ്രസ് രൂപത ഡയറക്ടര്‍ റവ.ഡോ. മാത്യു പാലക്കുടി, രൂപത പ്രസിഡന്റ് ജോമി ഡൊമിനിക് കൊച്ചുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ 75ല്‍പരം പേര്‍ പരിപാ ടിയില്‍ പങ്കെടുത്തു.ഉദ്യാനനിര്‍മാണത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഡോ. എന്‍. ജയരാജ് എംഎല്‍എ, ആശുപത്രി സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റിയന്‍, കാ ഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി തുടങ്ങി നിരവധി ജനപ്രതിനിധികള്‍ എത്തിയിരുന്നു.

കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത  സമിതിയും പൊടിമറ്റം മേരിമാ താ മൈനര്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികളും ചേര്‍ന്ന് നടത്തുന്ന ജനറ ല്‍ ആശുപത്രി അങ്കണത്തിലെ ഉദ്യാനനിര്‍മാണത്തില്‍ പങ്കെടുത്ത് ഡോ. എന്‍. ജയ രാജ് എംഎല്‍എ പൂച്ചെടി നടുന്നു.