എരുമേലി : നിശ്ചയദാര്‍ഡ്യത്തില്‍ മനുഷ്യരെയും കടത്തിവെട്ടി മിണ്ടാപ്രാണിയായ ഒരു പോത്ത്. വാഹനങ്ങള്‍ ഇടതടവില്ലാതെ പായുന്ന റോഡില്‍ ഒരു കൂസലുമില്ലാതെ പോ ത്ത് നിന്നത് 12 മണിക്കൂര്‍. ഹോണ്‍ മുഴക്കിയതൊന്നും പോത്ത് കേട്ടതായി ഭാവിച്ചില്ല. റോഡിന്റ്റെ നടുവില്‍ ഒരേ നില്‍പ് നിന്നു. പാഞ്ഞുവന്നതും നിര്‍ത്താതെ ഹോണടിച്ച വാ ഹനങ്ങളുമെല്ലാം നിവൃത്തിയില്ലാതെ വെട്ടിച്ചുമാറ്റി കടന്നുപോയി. ഒടുവില്‍ ഉടമയെ ത്തേണ്ട താമസം ഇടയനെ കണ്ട കുഞ്ഞാടിന്റ്റെ അനുസരണയോടെ പോത്ത് പിന്നാലെ ന ടന്നുപോയി. 
ശബരിമല പാത എരുമേലിയിലാരംഭിക്കുന്ന പ്രവേശനകവാടമായ കരിങ്കല്ലുമ്മുഴിയി ലാണ് സംഭവം. നാട്ടുകാരനായ ആള്‍ അഴിച്ചുവിട്ട് വളര്‍ത്തിക്കൊണ്ടിരിക്കുന്ന പോത്താ ണ് കഴിഞ്ഞ തിങ്കള്‍ രാത്രി ഒന്‍പത് മുതല്‍ ഇന്നലെ രാവിലെ ഒന്‍പത് വരെ കിടക്കുക പോലും ചെയ്യാതെ റോഡിന്റ്റെ മധ്യത്തില്‍ ഒരേ നില്‍പില്‍ കഴിഞ്ഞത്. അര്‍ധരാത്രിയില്‍ പാഞ്ഞുവന്ന വാഹനങ്ങളെല്ലാം വെട്ടിച്ചുമാറ്റിയാണ് കടന്നുപോയത്.

രാവിലെ ഒന്‍പത് വരെയും പോത്ത് അതേ നില്‍പ് തുടര്‍ന്നു. വിവരമറിഞ്ഞ് ഒന്‍പതോ ടെയാണ് ഉടമയെത്തിയത്. ഒന്ന് വിളിക്കേണ്ട താമസം.അനുസരണയുളള ആട്ടിന്‍കുട്ടിയെ പ്പോലെ പോത്ത് ഉടമയുടെ പിന്നാലെ നടന്ന് വീടെത്തി.