എരുമേലി : എഴുതി മഷി തീരുമ്പോൾ വലിച്ചെറിയുന്ന പേനകളിലൂടെ മരം നടാൻ ക ഴിയുന്നതെങ്ങനെയെന്നറിയണമെങ്കിൽ വെച്ചൂച്ചിറ സി എം എസ് എൽ പി സ്കൂളി ലേക്ക് വന്നാൽ മതി. മറ്റ് സ്കൂളുകളിലൊക്കെ പ്ലാസ്റ്റിക് നിർമിത ബോൾപെൻ ആ ണെങ്കിൽ ഇവിടെ അങ്ങനയല്ല. പേപ്പറിൽ നിർമിച്ച പേനയും അതിനുളളിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന വിത്തും ആണ് സവിശേഷത.

റീഫില്ലിൽ മഷി തീരാൻ കാത്തിരിക്കുകയാണ് കുട്ടികൾ. എങ്കിലല്ലേ മരം നടാൻ കഴി യൂ. മഷി തീർന്നാൽ സന്തോഷമാണ് കുട്ടികൾക്ക്. ഉചിതമായ സ്ഥലം കണ്ടെത്തി പേന അവിടേക്ക് സമർപ്പിച്ച് അവർ മടങ്ങുന്നത് മണ്ണിൽ ലയിക്കുന്ന പേപ്പറിലൂടെ വിത്ത് മുളച്ച് തണലും ഫലങ്ങളും പൊഴിക്കുന്ന വൃക്ഷം നടാൻ കഴിയുന്നതിൻറ്റെ അതിരറ്റ ആനന്ദത്തോടെയാണ്. നേരത്തെ ഇവരാരും പേനകൾ ഉപേക്ഷിക്കില്ലായിരുന്നു. എല്ലാം സൂക്ഷിച്ച് ഭദ്രമായി കെട്ടിവെച്ച് ക്ലീൻ കേരള മിഷന് കൈമാറും.മണ്ണിൽ ഒന്നും വളരാൻ അനുവദിക്കാത്ത പ്ലാസ്റ്റിക് മാലിന്യമാകാൻ ഇവരാരും സ്വ ന്തം പേനകകളെ അനുവദിച്ചിരുന്നില്ല. പത്ത് പേനകൾ വീതം ഓരോ കെട്ടുകളാക്കി ക്ലാസ് മുറിയിലെ പെട്ടിയിലിടും. ക്ലീൻ കേരള മിഷൻറ്റെ പ്രതിധിധികൾ ഇവ ഏറ്റു വാങ്ങി സംസ്കരിച്ച് റീസൈക്കിൾ ചെയ്യും. കഴിഞ്ഞ അധ്യയന വർഷം ഏഴായിരം പേനകളാണ് വലിച്ചെറിയാതെ ശേഖരിച്ച് സംസ്കരണത്തിന് നൽകിയത്. ഇതായി രുന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ.എന്നാലിപ്പോൾ ക്ലീൻ കേരള മിഷനെ അദ്ഭുതപ്പെടുത്തി പ്ലാസ്റ്റിക്കായതെല്ലാം കുട്ടികൾ പൂർണമായും ഒഴിവാക്കിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ റീഫില്ല് മാത്രമാണ് സംസ്കര ണത്തിനുളളത്. ബാഗ് വരെ തുണിനിർമിതമാണ്. മടക്കിവെച്ചാൽ പഴ്സായും നിവർ ത്തിയാൽ സ്കൂൾ ബാഗായും മാറുന്ന തുണി സഞ്ചികളിലാകട്ടെ കഥകളിയുടെ ദൃശ്യ ങ്ങളുൾപ്പടെ കേരളത്തനിമ നിറഞ്ഞ ചിത്രങ്ങളാണ്. വാട്ടർ ബോട്ടിലുകളില്ലാത്ത സ്കൂ ൾ കൂടിയാണ് ഇവിടം. കുട്ടികളെല്ലാം പ്ലാസ്റ്റിക്കിനെ തോൽപ്പിക്കാൻ ബോട്ടിൽ കൊണ്ടു വരാറില്ല.പ്യൂരിഫൈഡ് വാട്ടർ കിയോസ്കുകൾ സ്കൂളിലുണ്ട്. നെല്ലും റെഡ് ലേഡി പപ്പായ മരങ്ങളും മുതിരയും പച്ചക്കറികളുമൊക്കെയാണ് കുട്ടികളുടെ കളിക്കൂട്ടൂകാർ. കിന്നാരം പറഞ്ഞ് അവയ്ക്കെല്ലാം വെളളവും വളവും നൽകി കളകൾ പറിച്ചും വിളവെല്ലാം ഉച്ചക്കഞ്ഞിയെ ജൈവസമ്പൂഷ്ഠമായ സദ്യയാക്കിയും നാടിൻറ്റെ നൻമ നിറഞ്ഞ കൃഷിപാഠം നുകർന്നുകൊണ്ടിരിക്കുന്നു കുട്ടികൾ. പ്ലാസ്റ്റിക് വിരുദ്ധ പോരാട്ടത്തിൽ  തോൽക്കാതെ അവശേഷിച്ച പ്ലാസ്റ്റിക് നിർമിത പേനകൾക്ക് പകരം പേപ്പറിൽ നിർമിച്ച പേനകളെ അതിഥികളാക്കിയതോടെ പ്ലാസ്റ്റിക്കിനെതിരെ പച്ചപ്പിലൂടെ മറുപടി നൽകുകയുമാണ് കുട്ടികൾ.ഇതിന് നന്ദി പറയുന്നത് സാമൂഹ്യ പ്രവർത്തകയായ ലക്ഷ്മി മേനോനോടും അധ്യാപ കരോടുമാണ്. പേപ്പർ നിർമിത പേനകൾ തീരെ ചെലവ് കുറഞ്ഞ നിരക്കിൽ നിർമിച്ചു നൽകുന്നത് ലക്ഷ്മി മേനോൻ നേതൃത്വം നൽകുന്ന സംഘടനയാണ്. വീട്ടമ്മാരിലൂടെ തുണി നിർമിത സഞ്ചികളെത്തിച്ച് മാതൃക പകർന്ന അധ്യാപകരാണ് പ്ലാസ്റ്റിക് പേനക ളുടെ ബദൽ കണ്ടെത്തി നൽകിയത്. അഗസ്ത്യമരത്തിൻറ്റെയും പച്ചക്കറികളുടെയും വിത്തുകളാണ് പേപ്പർ പേനകളിലുളളത്.

ഏത് സാഹചര്യത്തിലും വളരാൻ കഴിയുന്ന വിത്തുകളാണ് ഇവയെല്ലാം. ജീവിത ദർശനങ്ങളുടെ മഹദ് വാക്യങ്ങളും കണക്കിലെ സൂത്രവാക്യങ്ങളുമായി പുത്തൻ രൂപത്തിൽ പേപ്പർ പേനകളെത്തിക്കാനുളള ഒരുക്കത്തിലാണ് അധ്യാപകർ.