പൊൻകുന്നം:പാലാ–പൊൻകുന്നം റോഡിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാ ർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റു. സോളർ വിളക്കു കാലിൽ ഇടിച്ച് വണ്ടി ഓടയിലേക്ക് വീഴുകയായിരുന്നു. ഇളങ്ങുളം ക്ഷേത്ര ജംക്‌ഷനു സമീപമുള്ള വളവിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. തീർഥാടകരായ കണ്ണൂർ ചെറുകുന്ന് മുണ്ടത്ത് വീട്ടിൽ ഗണേശ്, മനയത്തു കോവിലകത്ത് കേരള വർമ്മ, ഓമന തമ്പുരാട്ടി, സേതു തമ്പുരാട്ടി, തങ്കമണി തമ്പുരാട്ടി, ശ്രീജിത്ത് വർമ്മ എന്നിവര്‍ക്കാ ണ് പരുക്കേറ്റത്.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായി തകർന്നു. പുനലൂർ–മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായി പൊൻകുന്നം–പാലാ റോഡ് നവീകരി ച്ചതിനു ശേഷം ഇവിടെയുണ്ടാകുന്ന ഏഴാമത്തെ അപകടമാണിത്. മിനുസമായ പ്രതല വും വളവും അപകടങ്ങൾ പതിവാക്കുന്നു. മഴ പെയ്തുകൊണ്ടിരുന്നപ്പോഴാണ് അപകടം. ടാറിങ്ങിലെ അശാസ്ത്രീയതയും തേഞ്ഞ ടയറുകൾ ഉപയോഗിക്കുന്നതുമാണ് കാരണം.