ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളില്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ ഇല്ലിക്കല്‍മല സന്ദര്‍ശിച്ചു. add-weremetro-1ഈരാറ്റുപേട്ട: വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കല്‍ക്കല്ലില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെത്തുടര്‍ന്നു ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളില്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ ഇല്ലിക്കല്‍മല സന്ദര്‍ശിച്ചു.ellikkakal-collecter-visit-6-copy
ജോസ് കെ. മാണി എംപി, പാലാ ആര്‍ഡിഒ കെ. രാജന്‍, തഹസില്‍ദാര്‍ പ്രേമലത, പാലാ ഡിവൈഎസ്പി വി.ജി. വിനോദ്കുമാര്‍, ഈരാറ്റുപേട്ട സിഐ ഇമ്മാനുവല്‍ പോള്‍, ഡിടിപിസി ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത്, ഇറിഗേഷന്‍, കെഎസ്ഇബി, ഫയര്‍ഫോഴ്‌സ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടറോടൊപ്പമുണ്ടായിരുന്നു. മൂന്നിലവ്, തലനാട് പഞ്ചായത്ത് പ്രസിഡന്റുമാരും മെംബര്‍മാരും വിവിധ രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികളും എത്തിയിരുന്നു.കഴിഞ്ഞ ഏഴു മാസത്തിനിടെ രണ്ടു പേര്‍ ഇല്ലിക്കല്‍ക്കല്ലിലേക്കു കയറുന്നതിനിടെ കൊക്കയില്‍ വീണു മരിച്ചിരുന്നു.ellikkakal
ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും വാഹന പാര്‍ക്കിംഗ്, സെക്യൂരിറ്റി തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ മാധ്യമങ്ങളോടു പറഞ്ഞു. സുരക്ഷ ഒരുക്കുന്നതിനെക്കുറിച്ചു വിവിധ വകുപ്പുമേധാവികളുമായി ചര്‍ച്ച നടത്തി ഉടന്‍ തീരുമാനമെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.ellikkakal-collecter-visit-3 ellikkakal-collecter-visit-2
ഇല്ലിക്കല്‍ക്കല്ല് സ്ഥിതിചെയ്യുന്ന പ്രദേശത്തെച്ചൊല്ലി തലനാട്, മൂന്നിലവ് പഞ്ചായത്തുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുമെന്നും ഇപ്പോള്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണു മുന്‍ഗണന നല്‍കുകയെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.

ഇല്ലിക്കല്‍ക്കല്ലില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ഇല്ലിക്കല്‍ക്കല്ലിന്റെ മുകളിലേക്ക് ജനങ്ങള്‍ കയറരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡ് മേലുകാവ് പോലീസ് സ്ഥാപിച്ചു. ellikkakal-police-sign-boardadd-were-2 siva-1