കാഞ്ഞിരപ്പള്ളി: റാന്നി മുക്കുഴി തൊള്ളാഴിരക്കുഴിത്തടത്തിൽ പ്രമോദ് ജി (32) ആണ് തുടർ ചികിത്സക്കായി നല്ല മനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുന്നത്. സ്വന്ത മായി വീടോ സ്ഥലമോ ഇല്ലാത്ത പ്രമോദും കുടുംബവും ഇപ്പോള ആനക്കല്ല് പൊന്മല യിൽ വാടകയ്ക്കാണ് താമസിക്കുന്നത്. കഴിഞ്ഞ മാസം 26നാണ് അസുഖം കണ്ടെത്തെ ന്നുത്. കാലിന് നീരും ഛർദ്ദിയും ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പി ച്ചതിനെത്തുടർന്നാണ് ഇരു വൃക്കകളും തകരറിലായതെന്ന് അറിയുന്നത്.

പിറ്റെന്ന് തന്നെ പ്രമോദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയി രുന്നു. ഇത് വരെ 11 ഡയാലിസുകൾ നടത്തി. നാലായിരത്തോളം രൂപയാണ് ഡയാലി സിസിനായി ചിലവാകുന്നത്. ആഴ്ച്ചയിൽ രണ്ട് തവണ ഡയാലീസിസ് ചെയ്യണമെന്നാ ണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കേറ്ററിംങ് ജോലികൾ ചെയ്തായിരുന്നു പ്ര മേദ് ഭാര്യയും ഏഴ് വയസ്സുകാരി മകളുമടങ്ങുന്ന കുടുംബം നോക്കിയിരുന്നത്. പ്രമോ ദിന് വൃക്ക മാറ്റി വെയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്കായി 6 ലക്ഷത്തോളം രൂപയാണ് ആവശ്യമായുള്ളത്.help 1

പ്രമോദിന്റെ മാതാവ് വൃക്ക നൽകാൻ തയ്യാറാണെങ്കിലും ശ്വാസ കോശ സംബന്ധമാ യ അസുഖമുള്ളതിനാൽ വൃക്ക നൽകുവാൻ കഴിയുമോ എന്നത് പരിശോധനകൾക്ക് ശേഷമെ അറിയാൻ സാധിക്കു. മറ്റ് വരുമാനങ്ങളൊന്നുമില്ലാത്ത ഈ കുടുംബത്തിന് നല്ല മനസ്സുകൾ സഹായിച്ചെങ്കിൽ മാത്രമെ തുടർ ചികിത്സകൾ സാധ്യമാകു.

ഭാര്യ: ബിന്ദു. ഏക മകൾ പാർവ്വതി സെന്റ് ഡൊമിനിക്‌സ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അക്കൗണ്ട് നമ്പർ: 67196786182. ഐ.എഫ്.സി: എസ്. ബി.റ്റി.ആർ 0000115. കാഞ്ഞിരപ്പള്ളി ബ്രാഞ്ച്.