കാഞ്ഞിരപ്പള്ളി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷകണക്കിന് ശബരി മല തീർത്ഥാടകർ സഞ്ചരിക്കുന്ന പ്രധാന റോഡായ കാഞ്ഞിരപ്പളളി – എരുമേലി റോ ഡിൽ സ്ഥിതി ചെയ്യുന്ന ഇരുപത്തിയാറാം  മൈൽ പാലം പുനർനിർമ്മിക്കുന്നതിലേ ക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നാളെ മുതൽ ആരംഭിക്കുമെന്ന്  പൊതുമരാമത്ത് ചീ ഫ് എഞ്ചിനിയർ എ .എൻ ജീവരാജ് അറിയിച്ചു.മന്ത്രി ജി.സുധാകരന്റെ നിർദ്ദേശ പ്ര കാരം പാലം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലം തകർന്നാൽ ഉണ്ടാ കുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത്  പാലത്തിന്റെ തൂണുകൾ താത്കാലികമായി ബ ലപ്പെടുത്തുന്നതിനാശ്യമായ ക്രമീകരണങ്ങളാണ്  ഇന്ന് മുതൽ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കരിങ്കൽ നിർമ്മിതമായ പാലത്തിന്റെ മൂന്ന് തൂണുകളും തകരാ റിലായ സാഹചര്യത്തിൽ പുതിയ പാലം അടിയന്തിരമായി നിർമ്മിക്കേണ്ടതുണ്ട്.ശ ക്തമായ മഴയും തോട്ടിലെ നീരൊഴുക്കും നിർമ്മാണ പ്രവർത്തനങ്ങളെ പ്രതികൂലമാ യി ബാധിക്കുമെന്നതിനാൽ പുതിയ പാലത്തിന്റെ നിർമ്മാണം മൂന്ന്മാസത്തിന് ശേഷ മേ ആരംഭിക്കുകയുള്ളു.നിലവിലെ പാലത്തിലൂടെ ഭാരവാഹനങ്ങളുടെയാത്ര നിരോധിച്ച് ഗതാഗത നിയന്ത്ര ണം ഏർപ്പെടുത്തും. ഇന്ന് രാവിലെ തന്നെ പൊതുമരാമത്ത് റോഡ്- പാലം വിഭാഗം ഉദ്യോഗസ്ഥർ ചേർന്ന് പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കും. പാലത്തിന്റെ ഇരുവ ശങ്ങളും വീതി കൂട്ടി കാൽനടയാത്രികർക്ക് പ്രത്യേകം ഫുട്പാത്ത് ഉൾപ്പടെ ഉന്നത നി ലവാരത്തിലായിരിക്കും പാലം രൂപകല്പന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലം നിർമ്മാണത്തിനാവശ്യമാായ തുക ഉടൻ തന്നെ അനുവദിക്കുന്ന് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉറപ്പ് നൽകിയിട്ടുണ്ടെന്ന്എൻ.ജയരാജ് എം.എൽ.എ അറിയിച്ചു.അപകടസ്ഥിതിയിലുള്ള പാലം സന്ദർശിക്കുന്നതിന് ചീഫ് എൻജിനിയർക്കൊപ്പം ഡോ .എൻ.ജയരാജ് എം എൽ.എ. സൂപ്രണ്ടിംങ്ങ്.എൻജിനിയർ ജി.വിശ്വ പ്രകാശ്,ഡിസൈ ൻ ജോയിനന്റ് ഡയറക്ടർ എസ്.സജു, അസി.എക്സി.എൻജിനീയർമാരായ ,റ്റി.കെ. സന്തോഷ്.കുമാർ, സി.എസ്.സീമാ, അസി. എൻനിയർമാരായ റോജി.പി.വർഗ്ഗീസ്, ബിജു ചാക്കോ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കില നസീർ, ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.എ ഷെമീർ ,പാറത്തോട് പഞ്ചായത്ത് പ്രസി ഡന്റ് ജോളി ഡോമിനിക്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മറിയാമ്മ ജോസഫ്, സോ ഫി ജോസഫ്, വാർഡ് മെമ്പർ നു ബിൻ അൻഫൽ എന്നിവരും ഉണ്ടായിരുന്നു.നേരത്തെ ആന്റോ ആന്റണി എം.പി.യും പാലം സന്ദർശിച്ചിരുന്നു.