മുണ്ടക്കയം:ഓണ കച്ചവടത്തിനായി ഒരുക്കിയ ഇരുനൂറു ലിറ്റര്‍ കോട എക്സൈസ് സം ഘം പിടിച്ചെടുത്തു.മുണ്ടക്കയം,കൊമ്പുകുത്തി വനാതിര്‍ത്തിില്‍ സൂക്ഷിച്ചിരുന്ന കോട യാണ് കോട്ടയം എക്സൈസ് സ്‌ക്വാഡ് പിടികൂടിയത്. മേഖലയില്‍ ഓണകച്ചവടം പൊടി പൊടിക്കുന്നതിനായി വാറ്റു ചാരായ നിര്‍മ്മാണം നടക്കുന്നതായി എക്സൈസിനു രഹ സ്യ വിവരം ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്നു നടത്തിയ റെയിഡിലാണ് കോടയും സാധനസാമിഗ്രികളും പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ സജികുമാര്‍ പ്രിവന്റീവ് ആഫീസര്‍മാരായ പി.ജി.രാജേഷ്, ഷെഫീക്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എന്‍.സുരേഷ കുമാര്‍്, കെ.എന്‍. അജി,ജോജോ സജി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.