ഇമെയില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടത്:ജില്ലാ പോലീസ് സൂപ്രണ്ട്

നിങ്ങള്‍ അറിയുന്ന വ്യക്തികളോ/സംഘടനകളോ/സ്ഥാപനങ്ങളോ അയയ്ക്കുന്ന ഇമെയിലുകള്‍ മാത്രം തുറന്ന് വായിക്കുക. ഇമെയില്‍ അറ്റാച്ചുമെന്റുകള്‍ സ്കാന്‍ ചെയ്തതിനു ശേഷം തുറക്കാന്‍ ശ്രമിക്കുക. ഒരു പക്ഷെ അതില്‍ വൈറസ് ഉണ്ടായേക്കാം.

നിങ്ങള്‍ക്ക് പരിചിതമല്ലാത്ത സ്രോതസില്‍ നിന്നുള്ള ഇമെയില്‍ തുറക്കണം എന്നുണ്ടെങ്കില്‍, ഈമെയിലില്‍ ഫോണ്‍ നമ്പരോ മേല്‍വിലാസമോ ലഭ്യമാണെങ്കില്‍ അത് പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷം മാത്രം ഇമെയില്‍ തുറക്കുക. കഴിയുമെങ്കില്‍ ഇമെയില്‍ ഫില്‍റ്ററിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാവുന്നതാണ്.

സംശയം തോന്നുന്ന മെയിലുകള്‍ ഡിലീറ്റ് ചെയ്യുക.

നിങ്ങളുടെ ഇമെയില്‍ വിലാസം പരിചയമുള്ളവര്‍ക്ക് മാത്രം നല്‍കുക.
സുരക്ഷിതത്വത്തിനായി നിങ്ങളുടെ ഇമെയില്‍ പാസ്സ്‌വേര്‍ഡുകള്‍ ഇടയ്ക്കിടെ മാറ്റുക. ഒന്നില്‍ കൂടുതല്‍ ഇമെയില്‍ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ വ്യത്യസ്തമായ പാസ്സ്‌വേര്‍ഡുകള്‍ ഉപയോഗിക്കുക.

വൈറസുകള്‍, ഹാക്കര്‍മാര്‍ , അനാവശ്യ മെയിലുകള്‍ തുടങ്ങിയവയില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനു കമ്പ്യൂട്ടറില്‍ ഫയര്‍വാള്‍, ആന്റിസ്പാം, ആന്റിവൈറസ് തുടങ്ങിയവ ഉപയോഗിക്കുകയും അവ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുകയും വേണം

ആധുനിക യുഗത്തില്‍ ഇമെയിലുകള്‍ വ്യാപകമായതിനാല്‍ കഴിയുമെങ്കില്‍ ഡിജിറ്റല്‍ സിഗ്നൈച്ചര്‍ ഉപയോഗിക്കാവുന്നതാണ്.
ചെയ്യരുതാത്തത്‌:പരിചയമില്ലാത്ത സ്രോതസ്സുകളില്‍ നിന്നുള്ള ഇമെയില്‍ അറ്റാച്ച്മെന്റുകള്‍ തുറക്കരുത്.

അറ്റാച്ചുമെന്റുകള്‍ സംബന്ധിച്ചുള്ള വിവരണത്തോടുകൂടി വരുന്നതും എന്നാല്‍ ഒരു അറ്റാച്ചുമെന്റുകളോ ഇല്ലാതെ ഇരിക്കുന്നതുമായ ഇമെയിലുകള്‍ തുറക്കരുത്. അവ നിങ്ങളുടെ കംപ്യുട്ടര്‍ പ്രോഗ്രാമുകള്‍ തകരാറിലാക്കാവുന്ന വൈറസ്സുകള്‍ ആകാം. നിങ്ങളുടെ ബാങ്ക് അക്കൌണ്ടുകള്‍ വ്യക്തികത വിവരങ്ങള്‍ എന്നിവ മറ്റുള്ളവര്‍ക്ക് കൈക്കലാക്കാന്‍ ചിലപ്പോള്‍ ഇത് വഴിവച്ചേയ്ക്കാം. അത്തരം മെയിലുകള്‍ക്ക് മറുപടി നല്‍കേണ്ടതില്ല.

നിങ്ങള്‍ക്ക് പരിചയമുള്ള വ്യക്തികളില്‍ നിന്നും മെസ്സേജ് വരുമ്പോള്‍ അതിലെ തലക്കെട്ട്‌ സംശയം ഉണര്‍ത്തുന്നതാണെങ്കില്‍ മെസ്സേജ് തുറക്കാതെ ആ മെസ്സേജ് അയച്ച വ്യക്തിയെ ബന്ധപ്പെട്ടു പരിശോധിക്കുക.

ഒരേ വ്യക്തിയില്‍ നിന്നും വരുന്ന ഡ്യൂപ്ലിക്കേറ്റ്‌ ഇമെയിലുകള്‍ സ്വീകരിക്കുരുത്. ഒന്ന്‍ ടെക്സ്റ്റോടുകൂടിയതും മറ്റത് ടെക്ക്സ്റ്റ്‌ ഒന്നുമില്ലാത്തതുമായിരിക്കും.

.exe, .bat, .reg, .scr, .dll or .pif തുടങ്ങിയ എക്സ്റ്റന്‍ഷനോടുകൂടിയ ഇമെയില്‍ അറ്റാച്ചുമെന്റുകള്‍ തുറക്കരുത്.

നിങ്ങളുടെയോ മറ്റുള്ളവരുടെയോ ഇമെയില്‍ അഡ്രസ്‌ – ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലോ അല്ലാതെയോ ഓണ്‍ലൈനായി നല്‍കരുത്.
സന്ദേശങ്ങള്‍ കൈമാറുന്ന വേളയില്‍ എന്‍ക്രിപ്റ്റഡ് ആയിട്ടുള്ള വിവരങ്ങള്‍ പോലും ശേഖരിക്കുന്നത് സുരക്ഷിതമല്ലാതെയാണെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ സുരക്ഷകള്‍ ഭേദിച്ച് നിങ്ങളുടെ വ്യക്തിഗതവിവരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഒരു സൈബര്‍ കുറ്റവാളിക്ക് സാധിക്കുമെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. അതിനാല്‍ എന്‍ക്രിപ്റ്റഡ് വിവരങ്ങള്‍ പോലും സുരക്ഷിതമായി മാത്രം സൂക്ഷിക്കുക.

സെന്‍സിറ്റീവ് ആയ സന്ദേശങ്ങള്‍ എന്ക്രിപ്റ്റ് ചെയ്തുമാത്രം അയയ്ക്കുക

മെയില്‍ സന്ദേശങ്ങള്‍ ഓണ്‍ലൈനായി വായിക്കുക. കഴിയുമെങ്കില്‍ ടെക്സ്റ്റ് ഫോര്‍മാറ്റില്‍ മാത്രം വായിക്കുക.

ഇമെയില്‍ അറ്റാച്ചുമെന്റുകളില്‍ കാണുന്ന ലിങ്കില്‍ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.അത് നിങ്ങളെ ഒരു വ്യാജ വെബ്‌ സൈററ്റിലെക്കോ അശ്ലീല സൈറ്റുകളിലെക്കോ കൊണ്ട് പോയേക്കാം.ലിങ്കിനുള്ളില്‍ ഒരു വ്യാജ ലിങ്ക് ഒളിച്ചിരിപ്പുണ്ടാകാം. അതുകൊണ്ടു അത്തരം ലിങ്കുകള്‍ കോപ്പി ചെയ്തു അഡ്രസ്‌ ബാറില്‍ പേസ്റ്റ് ചെയ്തു ആ സൈറ്റിലെക്ക് പോകുകയോ അല്ലെങ്കില്‍ ടി ലിങ്ക് ടൈപ്പ് ചെയ്തു പോകുകയോ ചെയ്യാവുന്നതാണ്.

സ്പാം മെയിലുകളില്‍ കാണുന്ന വാഗ്ദാനങ്ങളില്‍ മയങ്ങി അതിനു പുറകെ പോകരുത്.ചാരിറ്റി ഡോണെഷന്‍ പോലെയുള്ള വാഗ്ദാനങ്ങളില്‍ ഇടപെടരുത്. അതൊക്കെ നിങ്ങളുടെ ഇമെയില്‍ വിലാസം തട്ടിയെടുക്കാനുള്ള ശ്രമങ്ങളായിരിക്കും.