പാറത്തോട്: ഇന്‍ഫാം മുണ്ടക്കയം മേഖല നേതൃക്യാന്പ് ശനിയാഴ്ച പാറത്തോട് മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയില്‍ നടക്കും. രാവിലെ 11ന് രൂപത ഡയറക്ടര്‍ ഫാ. തോ മസ് മറ്റമുണ്ടയിലിന്റെ അധ്യക്ഷതയില്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് കാര്‍ഷിക മേഖലയിലെ വിവിധ വിഷയങ്ങ ളെക്കുറിച്ച് റബര്‍ബോര്‍ഡ് മുന്‍ വൈസ്‌ചെയര്‍മാന്‍ പി.സി. സിറിയക് ഐഎഎസ്, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോ സ് മോനിപ്പള്ളി, ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. വി.സി. സെബാസ്റ്റ്യന്‍, ജോസ് ഇട പ്പാട്ട് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. മേഖലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കര്‍ഷകപ്രതിനിധികളും ഡയറക്ടര്‍മാരും മേഖലാഡയറക്ടര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കും.വികാരിജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍ സമാപന സന്ദേശം നല്‍കും. മുണ്ടക്കയം മേഖല ഡയറക്ടര്‍ ഫാ. മാത്യു പനച്ചിക്കല്‍, രൂപത കോഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യ ന്‍ പെരുനിലം എന്നിവര്‍ പ്രസംഗിക്കും.