കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളി ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഞ്ചാമത് ദിയാ കൃഷ്ണന്‍ മെമ്മോറിയല്‍ ഇന്റര്‍ സ്‌കൂള്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് 21ന് രാവിലെ ഒന്പതു മുതല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സിബിഎസ്ഇ, ഐസിഎസ്സി, കേരള സിലബസ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം.

വിവിധ കാറ്റഗറികളിലായി ആദ്യത്തെ ഏഴ് സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കുമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍ വീനര്‍ പ്രിന്‍സിപ്പല്‍ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ അറി യിച്ചു. ഫോണ്‍: 9895998113.