കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എഫ്. എം എന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ നേതൃതത്തിൽ ഇന്ന് ( 22.09.2017) വൈകിട്ട് 4.30ന് ഇൻഡ്യൻ ഓയിൽ  പമ്പിന് മുമ്പിൽ നിന്നും കാഞ്ഞിരപ്പള്ളി ടൗണിലേക്ക് വാഹനം കെട്ടി വലിച്ച് പ്രതീകാത്മക സമരം നടത്തുന്നു.പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറയ്ക്കുക ,ഉല്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരുക, വില നിയന്ത്രണം സർക്കാർ തിരിച്ചേ റ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം. സമരത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ആളുകളും പങ്കെടുക്കും.