എരുമേലി : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനംരാഷ്ട്ര പുനരർപ്പണ ദിനമായി ഐഎൻറ്റിയുസി എരുമേലി മണ്ഡലം കമ്മറ്റി ആചരിച്ചു. പുഷ്പാർച്ചന, ഭീകര വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. ജില്ലാ വൈസ് പ്രസിഡൻറ്റ് സലിം കണ്ണങ്കര അധ്യക്ഷത വഹിച്ചു.
അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്കട്ടറി പ്രകാശ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡൻറ്റ് നാസർ പനച്ചി, ജോൺസൺ പുന്നമൂട്ടിൽ, രവീന്ദ്രൻ എരുമേലി, ഫിലിപ്പ് കൊക്കപ്പുഴ, ഇല്യാസ്, നാസർ മാവുങ്കൽപുരയിടം, രാമചന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.