മു​ണ്ട​ക്ക​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ദ്യ​മാ​യി ജി​ഡി ചാ​ർ​ജ് ഇ​നി സീ​നി​യ​ർ വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക്. മു​ണ്ട​ക്ക​യം സ്വ​ദേ​ശി കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ ജോ​ഷി​യു​ടെ ഭാ​ര്യ സാ​നി എ​ലി​സ​ബ​ത്ത് പോ​ൾ ആ​ണ് ജ​ന​റ​ൽ ഡ​യ​റി(​ജി​ഡി) ചാ​ർ​ജ് സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ജി​ഡി ചാ​ർ​ജ് വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്ര​ധാ​ന ര​ജി​സ്റ്റ​റു​ക​ളി​ൽ ഒ​ന്നാ​ണ് ജ​ന​റ​ൽ ഡ​യ​റി. സ്റ്റേ​ഷ​നി​ലെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ അ​വ ന​ട​ക്കു​ന്ന സ​മ​യം ഉ​ൾ​പ്പെ​ടെ രേ​ഖ​പ്പെ​ടു​ത്തി വ​യ്ക്കു​ക എ​ന്ന​താ​ണ് ജോ​ലി.

2002 ൽ ​ര​ണ്ടാം ബാ​ച്ചി​ൽ കേ​ര​ളാ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ൽ ട്രെ​യി​നിം​ഗ് പൂ​ർ​ത്തി​യാ​ക്കി പൊ​ൻ​കു​ന്നം, മു​ണ്ട​ക്ക​യം, ഹൈ​വേ എ​ന്നി​വ​ട​ങ്ങ​ളി​ലെ സേ​വ​ന​ത്തി​നു​ശേ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​ക്കി​ളി​ലെ ആ​ദ്യ വ​നി​ത ജി​ഡി ചാ​ർ​ജ് ഏ​റ്റെ​ടു​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും കൂ​ടി ഉ​ണ്ട് .