പൊന്‍കുന്നം: പൊന്‍കുന്നം സബ്ജയിലില്‍ ഇനി പച്ചക്കറിയും വിളയും. സംസ്ഥാന കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിപ്രകാരം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ചിറക്കടവ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.

ജയില്‍ അന്തേവാസികളുടെ ഭക്ഷ്യാവശ്യത്തിനുള്ള പച്ചക്കറി സ്വന്തമായി ഉത്പാദിപ്പിക്കണമെന്ന ജയിലധികൃതരുടെ പ്രത്യേക താത്പര്യപ്രകാരമാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. പാവല്‍, പടവലം, പയര്‍ തുടങ്ങിയവ പന്തലില്‍ പടര്‍ന്നു തുടങ്ങിയിട്ടുണ്ട്.

പച്ചക്കറി വികസന പദ്ധതികളുടെ ഭാഗമായുള്ള ആദ്യഘട്ട ഗ്രോബാഗ് തൈകളുടെ വി തരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍നാ യര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധര്‍ അധ്യക്ഷതവഹിച്ചു.

ദ്വിതല പ ഞ്ചായത്തംഗങ്ങളായ  എ.ആര്‍. സാഗര്‍, കെ.എസ്. വിജയകുമാര്‍, ബിന്ദു സന്തോഷ്, ചിറക്കടവ് കൃഷി ഓഫീസര്‍ ആര്‍. വേണുഗോപാല്‍,അസിസ്റ്റന്റ് കൃഷി അസിസ്റ്റന്റുമാരായ എ.ജെ. അലക്‌സ് റോയി, ബി. ദീപു, ജയില്‍ സൂപ്രണ്ട് സജീന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.