കണമല : മഴ ശക്തമായി തുടർന്നാൽ പമ്പാവാലിയിലെ കിഴക്കൻ മലയോരങ്ങളിൽ വീണ്ടും ഉരുൾപൊട്ടലുണ്ടാകാൻ സാധ്യതയേറെ യാണെന്ന് എംഎൽഎ പി സി ജോർജ്. കഴിഞ്ഞ ദിവസം ഉരുൾ പൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ച എയ്ഞ്ചൽവാലി, മൂലക്കയം പ്രദേശങ്ങൾ സന്ദർശിച്ച ശേഷംസംസാരിക്കുകയായിരുന്നു അദ്ദേ ഹം. ഇനി ഉരുൾപൊട്ടലുണ്ടായാൽ ജാഗ്രതയോടെ നേരിടണമെന്ന് അദ്ദേഹം നാട്ടുകാരോട് പറഞ്ഞു.
കഴിഞ്ഞദിവസമുണ്ടായ  നാശനഷ്ടങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം ല ഭ്യമാക്കണമെന്ന് അദ്ദേഹം റവന്യുഉദ്യോഗസ്ഥർക്ക് നിർദേശം നൽ കി. തകർന്ന കയ്യാലകളും റോഡുകളും പുനർനിർമിക്കുന്നതിന് എ സ്റ്റിമേറ്റ് തയ്യാറാക്കാനും നിർദേശിച്ചു. വൻ തോതിൽ കൃഷിനഷ്ടമു ണ്ടായിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. കണമല വാർഡംഗം അനീ ഷ് വാഴയിൽ, ജനപക്ഷം മുക്കൂട്ടുതറ മണ്ഡലം പ്രസിഡൻറ്റ് ബാബുക്കുട്ടൻ, യുവജനപക്ഷം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ്റ് മിഥ് ലാജ്, മജോ തുടങ്ങിയവർ എംഎൽഎ ക്കൊപ്പമുണ്ടായിരു ന്നു.