പഞ്ചായത്തംഗം സുബിന് സലിമിന്റെ നേതൃത്വത്തില്‍ റോഡെന്ന സ്വപ്നം പൂവണിഞ്ഞു.വര്‍ഷങ്ങളായി നടപ്പുവഴിയെ ആശ്രയിച്ചിരുന്ന ഇരുനൂറോളം കുടുംബങ്ങളുടെ മുറ്റത്ത് വാഹനമെത്തുന്നതിനുള്ള സൗകര്യമാണ് ഇതോടെ യാഥാര്‍ഥ്യമായത്.
കാഞ്ഞിരപ്പള്ളി:പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒരുമിച്ചപ്പോള്‍ നാല് നടപ്പു വഴികള്‍ ഗതാഗത യോഗ്യമായി.ടൗണിന്റെ സമീപ പ്രദേശങ്ങളായിട്ടും നാളിതുവരെ വീട്ടിലെത്താന്‍ വര്‍ഷങ്ങളായി നടപ്പുവഴിയെ ആശ്രയിച്ചിരുന്ന ഇരുനൂറോളം കുടുംബങ്ങളുടെ മുറ്റത്ത് വാഹനമെത്തുന്നതിനുള്ള സൗകര്യമാണ് ഇതോടെ യാഥാര്‍ഥ്യമായത്. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് വാര്‍ഡംഗം സുബിന് സലിമിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടപ്പുവഴികള്‍ വീതികൂട്ടി ഗതാഗതയോഗ്യമാക്കി വികസിപ്പിച്ചത്. കാഞ്ഞിരപ്പളളിയുടെ ചരിത്രത്തിനൊപ്പം പ്രായമുണ്ടത്രേ ഈ നടപ്പുവഴികള്‍ക്ക് .
ആനിത്തോട്ടം ജംക്ഷനില്‍ നിന്നാരംഭിച്ച് മിനിമില്‍ റോഡില്‍ എത്തുന്ന250 മീറ്റര്‍ ദൂരമുള്ള ജവാന്പടി നടപ്പുവഴി, ഒന്നാം മൈല്‍ പ്ളാമൂട് പടിയില്‍ നിന്നും മിനിമില്‍ റോഡിലെത്തുന്ന 70 മീറ്റര്‍ ദൂരമുള്ള നടപ്പുവഴി, പാറക്കടവ് ചെട്ടിപ്പറമ്പില്‍ നിന്നും ആരംഭിച്ച് പാറക്കടവ് പള്ളിക്ക് സമീപമെത്തുന്ന 110 മീറ്റര്‍ ദുരമുള്ള വഴി, പാറക്കടവില്‍ നിന്നും ആരംഭിച്ച് ചെട്ടിപറമ്പ് കോളനിയിലെത്തുന്ന 80 മീറ്റര്‍ നടപ്പുവഴി എന്നിവയാണ് ഗതാഗത സൗകര്യത്തിനായി വീതികൂട്ടി നിര്‍മ്മിച്ചത്.
കാല്‍നട പോലും ദുഷ്കരമായിരുന്ന നടപ്പുവഴികളിലൂടെ രോഗികളെയും വയോധികരെയും മറ്റും ആശുപത്രിയിലെത്തിക്കാന്‍ എടുത്തു കൊണ്ടുവേണമായിരുന്ന റോഡിലിറക്കാന്‍. തലചുമടായാണ് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചിരുന്നത്. റോഡ് എത്തിയതോടെ മേഖലയിലെ ഇരുന്നൂറോളം കുടുംബങ്ങള്‍ ആഹ്ളാദത്തിലാണ്.
ഇതില്‍ പാറക്കടവ് പള്ളി റോഡിന്റെ പണി പൂര്‍ത്തീകരിച്ച് കഴിഞ്ഞു. അന്‍പതോളം കുടുംബങ്ങള്‍ക്കാണ് ഈ റോഡ് കൊണ്ട് പ്രയോജനം ലഭിക്കുന്നത്. ജവാന്പടി മിനി മില്‍ റോഡ് തോടിന് കുറുകെ നാട്ടുകാരുടെ സഹായത്തോടെ സ്ലാബ് വാര്‍ത്ത് നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നാം മൈല്‍ പ്ലാമൂട് റോഡിന്റെ പണികള്‍ ആരംഭിച്ച് കഴിഞ്ഞു. പാറക്കടവ് തുണ്ടിയില്‍ റോഡിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലുമാണ്.
പലയിടങ്ങളിലും ലക്ഷക്കണക്കിന് വിലവരുന്ന ഭൂമി സൗജന്യമായി വിട്ട് നല്‍കിയാണ് പ്രദേശവാസികള്‍ റോഡ് നിര്‍മ്മാണത്തിന് സഹകരിച്ചത്.
പഞ്ചായത്ത് മെമ്പര്‍ റോഡ് നിര്‍മ്മാണത്തിന് മുന്നിട്ട് ഇറങ്ങിയപ്പോള്‍ നാട്ടുകാരും ഒപ്പം ചേരുകയായിരുന്നു. പഞ്ചായത്തംഗം സുബിന് സലിമിന്റെ നേതൃത്വത്തില്‍ സ്ഥലമുടമകളുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തിയതിനാല് തടസ്സങ്ങളോ പ്രശ്നങ്ങളോ ഇല്ലാതെയാണ് വഴികളുടെ വികസനം സാധ്യമാക്കിയത്.
റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നാട്ടുകാരുടെ വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ് നടപ്പാകുന്നത്. വാര്‍ഡംഗം സുബിന് സലീമിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ യുവാക്കളും മുന്നിട്ടിറങ്ങിയതോടൊണ് ഗതാഗതയോഗ്യമായ റോഡെന്ന സ്വപ്നം പൂവണിഞ്ഞത്.