കാഞ്ഞിരപ്പള്ളി :പോലീസുദ്യോഗസ്ഥര്‍ തങ്ങളുടെ പ്രവര്‍ത്തി മൂലം സമൂഹമധ്യത്തില്‍ വിചാരണ ചെയ്യപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ജനമൈത്രി എന്നത് പേരില്‍ മാത്രമായി ഒതുങ്ങുന്നു എന്ന് ആക്ഷേപമുയരുന്ന കാലഘട്ടത്തിലൂടെ. ചേട്ടാ എന്ന് വിളിച്ചതിന് വിദ്യാര്‍ത്ഥിയെ പോലീസ് മര്‍ദ്ദിച്ചതായി പരാതി വരെ ഉയര്‍ന്നത് അടുത്ത കാലത്താണ്.  ansal 2അതും കാഞ്ഞിരപ്പള്ളിയുടെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷന്റെ പരിധിയില്‍.ഇവിടെയാണ് കാഞ്ഞി രപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ് അന്‍സലെന്ന എസ് ഐ യും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വ്യത്യസ്തരാകുന്നത്.
kalayil stripbabitha press copy babitha help 778 babitha help
കോടതി വിധി നിറവേറ്റാനുള്ള ബാധ്യതയ്ക്കിടയിലും മനുഷ്യത്വം ഉള്ളില്‍ സൂക്ഷിച്ച എസ്‌ഐ എ എസ് അന്‍സല്‍ ഇന്ന് സേനയ്ക്ക് മാത്രമല്ല കാഞ്ഞിരപ്പള്ളിക്കാര്‍ക്കാകെ അഭിമാനമാണ്. കാഞ്ഞി രപ്പള്ളി പൂതക്കുഴി തൈപറമ്പില്‍ ബബിതയും മകള്‍ സൈബയും ഇന്നനുഭവിക്കുന്ന സുരക്ഷിത ത്വത്തിനും, സൗഭാഗ്യത്തിനും കാരണം  ഇദ്ദേഹത്തിന്റെ നല്ല മനസിന്റെ ഫലമാണന്ന് പറയാ തിരിക്കാന്‍ കഴിയില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന്  കുടിയൊഴിപ്പിക്കുക എന്ന തന്റെ ജോലിക്ക് ശേഷം അന്‍സലിന് തിരികെ സ്റ്റേഷനിലേയ്ക്ക്  മടങ്ങാമായിരുന്നു.
ansal 3
മനുഷ്യത്വം ഉള്ളില്‍ സൂക്ഷിച്ച ആ പോലീസോഫീസറും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പക്ഷേ നിയമം നടപ്പാക്കുന്നത് മാത്രമല്ല തങ്ങളുടെ ജോലിയെന്ന് മനസിലാക്കിയവരായിന്നു. ജനമൈ ത്രി പോലീസ് എന്നത് എങ്ങനെയാവണമെന്ന് കാട്ടിത്തരുന്നതായിരുന്നു ഇവരുടെ തുടര്‍ന്നുള്ള പ്രവര്‍ ത്തനം.ബബിതയെ ആശുപത്രിയിലെത്തിച്ച അന്‍സലും സഹപ്രവര്‍ത്തകരും ആദ്യം ചെയ്തത് ഇവ ര്‍ക്ക് മതിയായ ചികിത്സ ഉറപ്പു വരുത്തുകയായിരുന്നു.
mes add new
തുടര്‍ന്ന് ഇദ്ദേഹം തന്നെയാണ്  ജമാ അത്ത് ഭാരവാഹികളുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് താമസ സൗകര്യമടക്കം ഒരുക്കിയത്. ഒടുവില്‍ വാടക വീട്ടിലെത്തിച്ച ബബിതയ്ക്കും മകള്‍ക്കും വേണ്ട വീട്ടു സാധനങ്ങളെല്ലാം എത്തിച്ചതും അന്‍സലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമായിരുന്നു. ഇപ്പോള്‍ ഈ അമ്മയ്ക്കും മകള്‍ക്കും എ എസ് അന്‍സലെന്ന എസ് ഐയും, സഹപ്രവര്‍ത്തക രും  ദൈവതുല്യരാണ്. കാഞ്ഞിരപ്പള്ളിക്കാര്‍ക്കാകട്ടെ തങ്ങളുടെ അഭിമാനത്തിന്റെ പ്രതീകവും.splash 1