പെരുവന്താനം: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ അഞ്ഞൂറിലധികം വർഷം പഴക്കമു ള്ള കൂറ്റൻ ആൽമരം കടപുഴകി വീണു.കഴിഞ്ഞ ഒന്നര മാസം മുൻപ് ആൽ മരത്തി ന്റെ ചുവടിന് ഉണ്ടായ ബലക്ഷയം മൂലം മരം ചരിഞ്ഞു തുടങ്ങിയിരുന്നു. ഇതേ തുട ർന്ന് മരം വെട്ടി നീക്കുവാൻ ക്ഷേത്രം ഉപദേശക സമിതി ദേവസ്വം ബോർഡിനോട് അനുമതി വാങ്ങിയിരുന്നു.എന്നാൽ മരം മുറിച്ചു നീക്കുന്നതിനെതിരെ ചിലർ തടസ്സവാദങ്ങളുമായി എത്തിയതി തെ തുടർന്ന് ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു.ഇന്നലെ അർദ്ധരാത്രിയോടെ യാണ് മരം കടപുഴകി വീണത്.  സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് വീണതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല.