കാഞ്ഞിരപ്പള്ളി : മഴക്കാലം കഴിയുന്നതോടെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിന്റെ ന വീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഇതിന്നായി 90 ലക്ഷം രൂപ അനുവദി ച്ചു കഴിഞ്ഞതായും ഡോ.എന്‍ ജയാരാജ് എം.എല്‍.എ പറഞ്ഞു. എം.എല്‍.എ ഫ ണ്ടില്‍ നിന്നും 25 ലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആനിത്തോട്ടം പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു. അയിഷ പള്ളി ഇമാം ഹാഫിസ് നിസാര്‍ മൗലവി, നല്ലയിടന്‍ ആശ്രമത്തിലെ സിസ്റ്റര്‍ റെജിന്‍ ജോസ് എന്നിവ ര്‍ അനുഗ്രഹ പ്രഭാഷണം  ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്ര ഭാഷണവും  വാര്‍ഡംഗം ബീനാ ജോബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോസമ്മ അ ഗസ്്തി, അഡ്വ.പി.എ ഷെമീര്‍ ,സി.പി.എം ലോക്കല്‍ സെക്രട്ടറി ഷെമിം അഹമ്മദ്, റ്റി.എച്ച്  ഷാഹിദ് എന്നിവര്‍ സംസാരിച്ചു.