എലിവാലിക്കരയിൽ കാടിറങ്ങി ആനകളെത്തി നാടിനെ ഭീതിയിലാക്കി.

മുക്കൂട്ടുതറ:  വനാതിർത്തിയിൽ കൂട്ടമായി എത്തിയ കാട്ടാനകളെ കണ്ട് നാട്ടുകാരിൽ ഭീതി പടർന്നു. രാവിലെ എലിവാലിക്കരയിലാണ് സംഭവം. ക്ഷേത്രത്തിനടുത്ത് വനാ തിർത്തിയിലാണ് രണ്ട് കൊമ്പനും ഒരു കുട്ടിയാനയും ഉൾപ്പടെ അഞ്ച് ആനകൾ ജന വാസകേന്ദ്രത്തിനടുത്ത് എത്തിയത്. മണിക്കൂറുകൾക്ക് ശേഷമാണ് ആനക്കൂട്ടം വന ത്തിനുളളിലേക്ക് മടങ്ങിയത്. അതുവരെ വീടുകളിൽ നിന്നിറങ്ങി ഭീതിയിൽ കഴിയുക യായിരുന്നു വീട്ടമ്മമാർ.
ആനകൾ നാശനഷ്ടങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും വ്യാപകമായി പരിഭ്രാന്തി ഉയർന്നിരുന്നു. രാത്രിയിലും പുലർച്ചെയുമൊക്കെ സമീപ പ്രദേശങ്ങളിലെ വനമേഘലകളിൽ ആനക ളുടെ സാന്നിധ്യമുണ്ടാകാറുണ്ട്. ചക്കയിടാനായി ആനകൾ പ്ലാവുകൾ കുത്തി മലർ ത്താൻ ശ്രമിക്കുന്നത് പതിവായി മാറിയിരുന്നു. എന്നാൽ ആദ്യമായാണ് പകൽ സമയത്ത് ജനവാസസ്ഥലത്തേക്ക് ആനകളെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
സമീപ വാർഡായ ഇരുമ്പൂന്നിക്കര, തുമരംപാറ എന്നിവിടങ്ങളിൽ ആനകളും പന്നി കളും നിരന്തരം എത്തുന്നത് മുൻനിർത്തി തടയാൻ സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതാകാം ആനകൾ മറ്റ് പ്രദേശത്തേക്ക് കടന്നതെന്ന് കരുതുന്നു. സോളാർ വേലികൾ വ്യാപകമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.