എരുമേലി : നാടിനെ ഞെട്ടിച്ച ആനക്കൊമ്പ് വില്‍പന കേസില്‍ ഒളി വിലായിരുന്ന പ്രധാന പ്രതി കഴിഞ്ഞ ദിവസം രാത്രിയില്‍ രഹസ്യ മായി വീട്ടിലെത്തിയപ്പോള്‍ മറഞ്ഞിരുന്ന വനപാലക സംഘം സാ ഹസികമായി പിടികൂടി. ഒളിവിലായ മറ്റ് പ്രതികളില്‍ ഒരാള്‍ ഇത് അറിഞ്ഞതോടെ രാവിലെ കോടതിയില്‍ കീഴടങ്ങി. ആന ക്കൊമ്പുകള്‍ വാങ്ങാനെന്ന വ്യാജേനെ വനപാലക സംഘം എത്തി യപ്പോള്‍ കത്തി വീശി ഓടി രക്ഷപെട്ട പ്രതി ഇടകടത്തി അറുവ ച്ചാംകുഴി മടുക്കക്കാലായില്‍ രാജശേഖരന്‍ എന്ന രാജനെ (49) യാ ണ് വീട്ടില്‍ നിന്നും പിടികൂടിയത്. 
വില്‍പന സംഘത്തിലെ മറ്റൊരു പ്രതിയായ മുട്ടപ്പളളി പുതുപ്പറ മ്പില്‍ സാല്‍വിന്‍ (35) ആണ് ഇത് അറിഞ്ഞ്  കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചില്ല. ഇയാളെ യും അറസ്റ്റിലായ രാജനെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഘത്തിലെ പ്രധാന പ്രതി രാജനാണെന്നും ചാത്തന്‍തറ പാറക്കൂട്ടത്തില്‍ മോഹനന്‍, ശബരിമല വനത്തില്‍ ഒളിവിലാണെ ന്ന് സംശയിക്കുന്ന ഒരു ആദിവാസി എന്നിങ്ങനെ രണ്ട് പ്രതികളെ കൂടി ഇനി കേസില്‍ പിടികൂടാനുണ്ടെന്ന് അന്വേഷണത്തിന് നേതൃ ത്വം നല്‍കുന്ന പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അജീഷ് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 
കഴിഞ്ഞ ഒന്‍പതിന് എരുമേലിക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് ആനക്കൊമ്പ് വില്‍പന സംഘത്തെ വനപാലകര്‍ കുടുക്കിയത്. സംഘത്തിലെ പ്രധാനി രാജന്‍ കത്തി ഊരി വീശി ഓടി രക്ഷപെട്ടി രുന്നു. മുക്കൂട്ടുതറയിലെ ഓട്ടോ ഡ്രൈവറും ബിഎംഎസ് മുന്‍ ഭാരവാഹിയുമായിരുന്ന കുറ്റിയില്‍ മഹേഷ് എന്ന ആശപ്പനെ (32) പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. 20 കിലോഗ്രാം ഭാരമുളള രണ്ട് ആനക്കൊമ്പുകള്‍ രാജന്റ്റെ പുരയി ടത്തില്‍ ഒളിപ്പിച്ചിരുന്ന നിലയില്‍ കണ്ടെത്തി. കൂടാതെ നാടന്‍ തോ ക്കും കഠാരയും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ആനക്കൊമ്പു കള്‍ ഗവി വനത്തില്‍ ചെരിഞ്ഞ ഒരു ആനയുടേതാണെന്ന് പറഞ്ഞ് ഒരു ആദിവാസിയാണ് ഇരുപതിനായിരം രൂപ വിലയ്ക്ക് തന്നതെ ന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. 
ഈ ആദിവാസിയെ പിടികൂടിയാലാണ് ഇക്കാര്യം സ്ഥിരീകരികരി ക്കാനാവുകയെന്ന് അന്വേഷണ സംഘം പറയുന്നു. ആനക്കൊമ്പുക ള്‍ കടത്താനുപയോഗിച്ച ടവേര കാര്‍ പിടികൂടിയിരുന്നു. പ്രതികള്‍ വാഹനത്തില്‍ കറങ്ങി ആനക്കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കന്നത് രഹസ്യമായി അറിഞ്ഞ് വനപാലക സംഘം കൊമ്പുകള്‍ വില നല്‍കി വാങ്ങാനെന്ന വ്യാജേനെയാണ് കുടുക്കിയത്. അനധികൃത തോക്ക് നിര്‍മിച്ചതിനും കൈവശം വെച്ചതിനും രാജനെതിരെ വെച്ചൂച്ചിറ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.