എരുമേലി : വനത്തില്‍ ചെരിഞ്ഞ ആനയുടെ കൊമ്പുകള്‍ വില്‍ക്കുന്നതിനിടെ വനപാ ലകര്‍ അറസ്റ്റ് ചെയ്ത ഓട്ടോ ഡ്രൈവര്‍ മുക്കൂട്ടുതറ കുറ്റിയില്‍ മഹേഷ് എന്ന ആശപ്പ നെ റിമാന്‍ഡ് ചെയ്തു. റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 28 വ രെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ആനക്കൊമ്പുകള്‍ക്കൊപ്പം പിടികൂടിയ നാടന്‍ തോക്കും കഠാരിയും കോടതിയില്‍ ഹാജരാക്കി. തോക്ക് വെച്ചൂച്ചിറ പോലിസിന് കോടതി മുഖേനെ കൈമാറും.കൊമ്പുകള്‍ കടത്താന്‍ ഉപയോഗിച്ച ടവേര കാര്‍  വന പാലകര്‍ പിടികൂടി. 
അനധികൃതമായി തോക്ക് നിര്‍മിച്ചതിനും കൈവശം സൂക്ഷിച്ചതിനും തുടര്‍ന്ന് പ്രതിക ള്‍ക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യും. കഴിഞ്ഞ ദിവസം എരുമേലി ക്ഷേത്ര ത്തിന് സമീപത്ത് വെച്ചാണ് ആനക്കൊമ്പുകള്‍ വിറ്റ് പണം വാങ്ങാനെത്തിയ സംഘം നാടകീയമായി വനപാലകരുടെ പിടിയിലായത്. രണ്ട് പേരില്‍ ഓട്ടോ ഡ്രൈവറെ പിടി കൂടിയ വനപാലകര്‍ക്ക് നേരെ പിച്ചാത്തി വീശി ഒരു പ്രതി ഓടി രക്ഷപെട്ടിരുന്നു. ഇ യാളെ കൂടാതെ വില്‍പന സംഘത്തിലെ നാല് പേര്‍ കൂടി ഒളിവിലാണ്. ഇവരെ കണ്ടെ ത്തി പിടികൂടുന്നതിന് പോലിസിലെ സൈബര്‍ സെല്ലിന്റ്റെ സഹായം തേടിയെന്ന് അ ന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പമ്പ റെയിഞ്ച് ഓഫിസര്‍ അജീഷ് പറഞ്ഞു. 
പ്രതികളുടെ മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിളിലൊരാളാ യ മുട്ടപ്പളളി സ്വദേശി പുതുപ്പറമ്പില്‍ സാല്‍വിന്‍ വാടകയ്‌ക്കെടുത്ത കാറുമായാണ് ഒ ളിവില്‍ പോയതെന്ന് സംശയിക്കുന്നു. എരുമേലി സ്വദേശിയുടെ കാര്‍ വാടകക്ക് വാ ങ്ങി പ്രതി സ്ഥലം വിട്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. സ്വ ന്തം കാര്‍ ഒളിപ്പിച്ചതിന് ശേഷമാണ് വാടകക്ക് കാര്‍ വാങ്ങി മുങ്ങിയത്. അതേസമയം വാടകക്ക് ഒരു ടവേര കാര്‍ വാങ്ങി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രതികള്‍ നാട്ടില്‍ കറങ്ങിയിരുന്നു. ആനക്കൊമ്പുകള്‍ കടത്തിയത് ഈ വാഹനത്തിലാണെന്ന് കണ്ടെത്തി യതിനെ തുടര്‍ന്ന് ഇന്നലെ ഈ വാഹനം പിടികൂടുകയായിരുന്നു. 
ആനക്കൊമ്പുകള്‍ നല്‍കിയ ആദിവാസിയെ പിടികൂടാനായിട്ടില്ല. ഇയാളെ പിടികൂടു ന്നതോടെ ആനക്കൊമ്പുകള്‍ കിട്ടിയത് എവിടെ നിന്നാണെന്ന് വ്യക്തമാകും. ഗവി വന ത്തില്‍ ചെരിഞ്ഞ ആനയുടെ കൊമ്പുകളാണെന്നാണ് പ്രതികളോട് ആദിവാസി പറഞ്ഞി രുന്നത്. പത്ത് കിലോ ഗ്രാം ഭാരമുളളതാണ് കൊമ്പുകള്‍. അതേസമയം ആദിവാസിയാ ണ് കൊമ്പുകള്‍ നല്‍കിയതെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി വാസ്തവമാണോയെന്ന് അ ന്വേഷണ സംഘത്തിന് സംശയമുണ്ട്.