കാഞ്ഞിരപ്പള്ളി: ആനക്കല്ല്–പൊൻമല റോഡിൽ ആളൊഴിഞ്ഞ ഭാഗങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതു തദ്ദേശവാസികൾക്കു ദുരിതമായതായി പരാതി. ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും കെട്ടി രാത്രി സമയങ്ങളിൽ വാഹനങ്ങളിൽ ‍കൊണ്ടുവന്നാണ് ഇവിടെ മാലിന്യങ്ങൾ തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. മൽസ്യ–മാംസ ഭക്ഷണാവശിഷ്ടങ്ങളും കേറ്ററിങ് സ്ഥാപനത്തിലെ മാലിന്യങ്ങളുമാ ണു റോഡരികിലും ആളൊഴിഞ്ഞ പറമ്പുകളിലും നിക്ഷേപിച്ചിരി ക്കുന്നത്. 
മഴ പെയ്ത് ഇവ അഴുകി രൂക്ഷദുർഗന്ധം വമിക്കുകയാണ്. സ്കൂ ൾ കുട്ടികളടക്കം ഒട്ടേറെ ആളുകൾ യാത്ര ചെയ്യുന്ന വഴിയുടെ അരി കിലാണു മാലിന്യങ്ങൾ തള്ളുന്നത്. മറ്റു സ്ഥലങ്ങളിൽനിന്നു കൊ ണ്ടുവരുന്ന മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നത്.രാത്രി ഇതുവഴി വാഹനങ്ങളും യാത്രക്കാരും കുറവായതിനാൽ ഇവിടെ മാലിന്യങ്ങൾ തള്ളുന്നവർക്ക് ഏറെ സൗകര്യമാണ്. രാത്രി യിൽ ഇതുവഴി പൊലീസ് പട്രോളിങ് നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.