എരുമേലി : കൊമ്പനും പിടിയും കുട്ടിയാനയുമായി കുടുംബത്തോടെ ആനകള്‍ കാടിറ ങ്ങിയെത്തിയ ഭീതിയിലാണ് എലിവാലിക്കരയെങ്കില്‍ പാക്കാനത്ത് മൂന്ന് മാസം മുമ്പ് വരെയായിരുന്നു ആനപ്പേടി. പാക്കാനം വാര്‍ഡില്‍ വനാതിര്‍ത്തിയെ സൗര വൈദ്യുത വേലിയില്‍ വലയം ചെയ്തത് മൂന്ന് മാസം മുമ്പാണ്. ഇതോടെ നാടിന്റ്റെ ഭീതിയൊഴി ഞ്ഞു. ആനകള്‍ മാത്രമല്ല കൃഷി കുത്തിമറിച്ച് നശിപ്പിച്ചിരുന്ന കാട്ടുപന്നികളും ഇപ്പോ ള്‍ നാശം വിതയ്ക്കാനെത്താറില്ലെന്ന് വാര്‍ഡംഗം ജോമോന്‍ തോമസ് പറഞ്ഞു.
ആനകള്‍ കൂട്ടത്തോടെയെത്തി ദിവസങ്ങളോളം കൃഷികള്‍ നശിപ്പിച്ച് നാട്ടുകാരെ ഭീതി യിലാക്കിയ ഇവിടെ പി സി ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം മാഗി ജോസ ഫ്, തുടങ്ങിയ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വാര്‍ഡംഗത്തിന്റ്റെ നിവേദനത്തില്‍ ഡിഎഫ്ഒ ഇടപെട്ട് സൗരവേലി നിര്‍മിക്കാന്‍ അനുമതിയായത്. വേലി നിര്‍മിച്ചതോടെ ആനകളും പന്നികളുമൊക്കെ സൗരവേലിക്കടുത്തെത്തി ഷോക്കേറ്റ് തി രികെ കാട്ടിലേക്ക് പിന്തിരിയുന്നതാണ് നാട്ടുകാര്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇഞ്ചക്കു ഴി മുതല്‍ കാരിശേരി വരെ നാലര കിലോമീറ്റര്‍ ദൂരമാണ് സൗരവേലി നിര്‍മിച്ചിരിക്കു ന്നത്.
നിര്‍മാണത്തിന് പത്ത് ലക്ഷം രൂപയാണ് ചെലവിട്ടതെന്ന് പ്ലാച്ചേരി ഫോറസ്റ്റ് ഡെപ്യൂ ട്ടി റെയിഞ്ച് ഓഫിസര്‍ രതീഷ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് കോയിക്കക്കാവില്‍ ഒന്നര കിലോമീറ്റര്‍ ദൂരം സോളാര്‍ വേലി നിര്‍മിച്ചിട്ടുളളതാണ് ഇത് കൂടാതെ എരുമേലി വന മേഘലയിലുളളത്. പാണപിലാവ്, ചീനിമരം പ്രദേശങ്ങളില്‍ സൗരവേലി നിര്‍മിക്കാ നുളള പദ്ധതി വനംവകുപ്പ് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ പദ്ധതിക്ക് പത്ത് ലക്ഷം രൂപ ഫണ്ട് അനുവദിക്കാമെന്ന് പ്ലാച്ചേരി ഫോറ സ്റ്റ് ഓഫിസ് ഉത്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കവെ വനംവകുപ്പ് മന്ത്രി അറിയിച്ചി രുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതിനൊപ്പം കാട്ടുമൃഗങ്ങള്‍ കൂടുതലായി നാട്ടിലേക്കി റങ്ങുന്ന വനാതിര്‍ത്തികളില്‍ സൗരവേലി സ്ഥാപിക്കാനുളള പദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ തോതിലാണ് സൗരവേലികളില്‍ വൈദ്യുതി പ്രവാഹമെന്ന് അധികൃ തര്‍ പറയുന്നു. വേലികളില്‍ സ്പര്‍ശിക്കുന്ന മൃഗങ്ങള്‍ക്ക് കുറഞ്ഞ അളവിലുളള ആഘാതമാണ് സംഭവിക്കുക. ഭീതിയോടെ മൃഗങ്ങള്‍ പിന്തിരിഞ്ഞു പോകും. സൗരോ ര്‍ജം ബാറ്ററികളില്‍ സംഭരിച്ചാണ് കുറഞ്ഞ അളവില്‍ വേലികളില്‍ കടത്തിവിടുന്നത്. മൃഗങ്ങള്‍ കാടിറങ്ങുന്നത് തടയുന്നതിന് വനത്തില്‍ ജലസ്രോതസുകള്‍ നിലനിര്‍ത്തി സം രക്ഷിക്കുന്നതിനും വനവിഭവങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്ന് വനംവകുപ്പ് പറയുന്നു. പരിസ്ഥിതി സൗഹൃദ നിര്‍മാണ പ്രവര്‍ത്തന ങ്ങളാണ് നടത്തുക. ചെക്ക് ഡാമുകള്‍ വര്‍ധിപ്പിച്ച് ജലലഭ്യത ഉറപ്പാക്കുന്നതിനൊപ്പം മൃഗങ്ങള്‍ക്ക് വെളളം കുടിക്കാന്‍ സൗകര്യപ്രദമായ സംഭരണികളുടെ എണ്ണം വര്‍ധിപ്പി ക്കും. ഫലവൃക്ഷങ്ങള്‍ കൂടുതലായി നട്ടുപിടിപ്പിക്കുന്നുമുണ്ട്.