കാളകെട്ടി: ഫാ. മാത്യു വടക്കേമുറി മെമ്മോറിയൽ കർഷക ഓപ്പൺ മാർക്കറ്റിന്‍റെയും കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ കാളകെട്ടി അസീസി അന്ധവിദ്യാല യത്തിൽ പച്ചക്കറി തൈ നടീലും കുട്ടികളുടെ വിവിധ കലാപരിപാടികളുംനടന്നു.

ജില്ലാ പഞ്ചായത്ത് മെംബറും ജില്ലാ വികസന അതോറിറ്റി ചെയർമാനു മായ സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ
ഡോ. എൻ. ജയരാജ് എംഎൽഎ പച്ചക്കറി തൈ നടീലിന്റെ ഉദ്ഘാടനം നിർവഹിച്ചു .SCOLERS

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി, കാഞ്ഞിര പ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീർ, ജോഷി അഞ്ചനാട്ട്, ജിജി തോമസ് പതുപ്പള്ളിൽ, ചാക്കോച്ചൻ ചുമപ്പുങ്കൾ, നൈനാച്ചൻ വാണിയ പ്പുരയ്ക്കൽ, സിസ്റ്റർ സീനാ മേരി, അസീസി അന്ധവിദ്യാലയത്തിന്റെ പ്രിൻസിപ്പൽ സിസ്റ്റർ ചൈതന്യ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു .

ഫാ. മാത്യു വടക്കേമുറി മെമ്മോറിയൽ കർഷക ഓപ്പൺ മാർക്കറ്റിന്റെ സ്ഥാപക പ്രസിഡണ്ട് ജോർജ് വര്ഗീസ് ( വർക്കിച്ചൻ പൊട്ടംകുളം ) പരിപാടികൾക്ക് നേതൃത്വം നൽകി .

സമ്മേളനത്തിന് ശേഷം കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .