മുണ്ടക്കയം: കരളിൽ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അനന്യമോൾക്ക് മുണ്ടക്കയം എജിഎം കോളജി ന്‍റെ കൈത്താങ്ങ്. ഇടക്കുന്നം കൊടിച്ചിറിയൽ കെ.ബി. ജെതീഷ് ലത ദമ്പതികളുടെ മകളാണ് അനന്യ. നിർധനരായ കുടുംബം മകളുടെ ചികിത്സയ്ക്ക് പണമില്ലാതെ നട്ടം തിരിയുകയാണ്. അനന്യയുടെ ചികിത്സാനിധിയിലേക്ക് 30,000 രൂപയാണ് എജിഎം കോളജ് നൽകിയത്. 

കോളജിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഗിരിജ പ്രസാദ് തുക മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. രാജുവിന്‍റെ സാന്നിധ്യത്തിൽ അനന്യയുടെ പിതാവ് ജെതീഷിന് കൈമാറി.അനന്യ ജനിച്ച് ആറു മാസമായപ്പോഴാണ് കരളിൽ ട്യൂമർ ബാധിച്ച വിവരം അറിയുന്നത്. ഇവരുടെ ആദ്യ കുട്ടിയും ഇതേ അസുഖം ബാധിച്ച് ആറാം മാസം മരിച്ചിരുന്നു. ചെറിയ വാഹനങ്ങൾ ഓടിച്ചു ജീവിക്കുന്ന ജെതീഷിനും കുടുംബത്തിനും സ്വന്തമായി സ്ഥലമില്ല. 


ആദ്യ കുട്ടിയുടെ ചികിത്സനടത്തിയത് ഉണ്ടായിരുന്ന പുരയിടം വിറ്റിട്ടാണ്. തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിലാണ് ഇപ്പോൾ. അനന്യ ചികിത്സ സഹായ നിധി രൂപീകരിച്ച് ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ പാറത്തോട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. വിലാസിനി ഭാസ്‌കരൻ. അക്കൗണ്ട് നമ്പർ: 227101000001582, ഐഎഫ്സി കോഡ് 002271. ഫോൺ: 8606496121.


