എരുമേലി : പുഴയിൽ കൂട്ടുകാർക്കൊപ്പം മുങ്ങിക്കുളിച്ചിട്ട് വീടെത്തും മുമ്പെയുണ്ടായ തലവേദനയാണ് എരുമേലി പാടിക്കൽ അൻസാരിയുടെ മകൻ 16 കാരനായ അൻസി ലിൻറ്റെ ജീവനെടുത്തതെന്നറിഞ്ഞതിൻറ്റെ അമ്പരപ്പിലാണ് നാട്. മരണകാരണം ലോക ത്ത് തന്നെ അത്യപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ട അമീബിയാക് ഇൻഫെക്ഷൻ ആണെന്ന് ഡോക്ടർമാർ അറിയിച്ചു.  river erumely
വെളളത്തിൽ നിന്നും ചെവിക്കുളളിലൂടെയോ മൂക്കിലൂടെയോ പ്രവേശിച്ച അമീബിയ യിലൂടെയുണ്ടായ മെനിഞ്ചിൻ എൻഹാലിറ്റീസ് രോഗം മൂലമാണ് മരണം സംഭവിച്ചതെ ന്ന മെഡിക്കൽ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഞെട്ടിപ്പിക്കുന്ന ഈ വിവരം വിരൽ ചൂണ്ടൂന്നത് എരുമേലിയിലൂടെയൊഴുകുന്നമണിമലയാറിൻറ്റെ ദുരന്തസാധ്യത യിലേക്കാണ്. ടൗണിനടുത്ത് ഓരുങ്കൽകടവിലാണ് അൻസിൽ കുളിച്ചത്.
തലവേദന കടുത്തതോടെ ദിവസങ്ങൾക്കുളളിൽ കോട്ടയത്തെ പ്രമുഖ ആശുപത്രിയി ൽ വെൻറ്റിലേറ്ററിൻറ്റെ സഹായത്തോടെ ചികിത്സ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. ഈ അമീബ ജീവിക്കുന്നത് താപനില കൂടിയ വെളളത്തിലാണെന്ന് ഡോക്ടർ മാർ പറയുന്നു.  40 മുതൽ 46 ഡിഗ്രി സെൽഷ്യസിലേക്ക് വെളളത്തിൻറ്റെ താപനില അന്തരീഷ വായുവിൻറ്റെ ചൂടും വെളളത്തിലെ രാസമാറ്റവും ലവണവർധനവും മൂലം ഉയരുമ്പോഴാണ് ഇതിനുളള സാധ്യതയുണ്ടാകുന്നത്.
കക്കൂസ് മാലിന്യങ്ങൾ, രാസവിഷങ്ങൾ, ഇ-മാലിന്യങ്ങൾ എന്നിവ എരുമേലിയിലെ തോടുകളിൽ വൻതോതിലാണെത്തുന്നത്. കഴിഞ്ഞയിടെ നാട്ടിൽ താപനില 27 – 33 ഡിഗ്രി വരെയെത്തിയിരുന്നു. പിന്നെയെങ്ങനെ നദീജലത്തിൽ ചൂട് വർധിച്ചതെന്ന സംശയമാണ് രാസമാലിന്യങ്ങളിലേക്കും കക്കൂസ് മാലിന്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നത്.  വിഷം നിറഞ്ഞ മാലിന്യങ്ങൾ വെളളത്തിൽ ശുദ്ധവായുവിൻറ്റെ അളവ് അപകടകരമായ അളവിലാണ് താഴ്ത്തുന്നത്.
കഴിഞ്ഞയിടെ മണിമലയാറിലെ കൊരട്ടിയിൽ ആയിരകണക്കിന് മത്സ്യങ്ങൾ കൂട്ട ത്തോടെ ചത്തുപൊങ്ങുകയും കായൽപോളകളടിയുകയും ചെയ്തിരുന്നു. വെളള ത്തിൽ ഓക്സിജൻറ്റെ അളവ് താഴ്ന്നതിൻറ്റെ ഫലമാണിതെന്ന് സംശയം ശക്തമായി രുന്നു. ശബരിമല തീർത്ഥാടന കാലത്ത് വൻതോതിൽ കക്കൂസ് മാലിന്യങ്ങൾ തോ ട്ടിലേക്കൊഴുക്കിയതിന് പോലിസിലെ വിജിലൻസ് വിഭാഗം അന്വേഷണത്തിനെത്തി യിരുന്നു.
രാസനിർമിത പൊടികളാണ് തീർത്ഥാടകർക്ക് പേട്ടതുളളലിൽ ശരീരത്ത് പൂശാൻ വിറ്റഴിക്കുന്നത്. കുളിക്കുമ്പോൾ ഇവ തോടുകളിലും നദിയിലുമടിയുന്നു. മാരക രോഗങ്ങൾ സൃഷ്ടിക്കുന്ന ലെഡ്, സിങ്ക്, മംഗ്നീഷ്യം തുടങ്ങിയ ഗാഢലോഹങ്ങളാണ് വർണപൊടികളിൽ ഉപയോഗിക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. തോടുകൾ സംഗമിക്കുന്ന മണിമലയാറിൽ ഒട്ടേറെ കുടിവെളള വിതരണ പദ്ധതികളാണുളളത്.
ശാസ്ത്രീയമായ ശുദ്ധീകരണ പ്രവർത്തനം കുടിവെളള വിതരണ പദ്ധതികളിലൊ ന്നുമില്ല. അടിയന്തിരമായി ജലസംരക്ഷണവും ശുചീകരണവും മാലിന്യങ്ങളെത്താ തിരിക്കാൻ ശിക്ഷാ നടപടികളും ബോധവൽക്കരണവും നടപ്പിലാക്കിയില്ലങ്കിൽ അൻസിലിനെ നഷ്ടപ്പെട്ടത് പോലെ ജീവഹാനിയും ദുരന്തവുമുണ്ടായേക്കുമെന്ന് അൻസിലിൻറ്റെ മരണ കാരണം വ്യക്തമാക്കുന്നു.mery queens may