പാറത്തോട്:അഴിമതിക്കാര്‍ക്കും കള്ളന്‍മാര്‍ക്കും ഇടതുപക്ഷ സര്‍ക്കാരില്‍ സ്ഥാനമില്ലെ ന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ പാറത്തോട് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടി പുറത്തുപോകാന്‍ കാരണമിതാണ്. ഈ വിഷയത്തില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ തര്‍ക്കമില്ല.

മുന്നണി ഒരുമിച്ചെടുത്ത തീരുമാനമാണ് നടപ്പിലാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇനിയൊരിക്കലും യുഡിഎഫ് ഭരണം കേരള ത്തിലുണ്ടാകിലെന്നും സോളാര്‍ വിഷയം പരാമര്‍ശിക്കവെ പന്ന്യന്‍ രവീന്ദ്രന്‍പറഞ്ഞു.

പി.ആര്‍.പ്രഭാകരന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍, സംസ്ഥാന കൗണ്‍സിലംഗം ഒപിഎ സലാം,മണ്ഡലം സെക്രട്ടറി കെ.ടി.പ്രമദ്, ടി.കെ.ശിവന്‍, സൗദാമിനി തങ്കപ്പന്‍, എന്‍.ജെ.കുര്യാക്കോസ്,സി.കെ.ഹംസ എന്നിവര്‍ പ്രസംഗിച്ചു