കാഞ്ഞിരപ്പള്ളി: ഓട്ടോയില്‍ കടത്തുകയായിരുന്ന അറുനൂര്‍ പായ്ക്കറ്റ് ഹാന്‍സുമാ യി ഒരാള്‍ പിടിയില്‍.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി അജിനാസാണ് പോലീസ് പിടി യിലായത്. ഈരാറ്റുപേട്ടയില്‍ നിന്നും റാന്നിയിലേക്ക് കൊണ്ടു പോകുകയായിരുന്നു നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍.

കാഞ്ഞിരപ്പള്ളി സി.ഐ ഷാജു ജോസിന് കിട്ടിയ രഹസ്യ വിവരത്തിന്റ അടിസ്ഥാന ത്തില്‍ എസ്.ഐ എ.എസ് അന്‍സലും സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജും ചേര്‍ന്ന് കാഞ്ഞിരപ്പളി പേട്ട കവലയില്‍ വെച്ച് പിടിക്കുകയായിരുന്നു. ചാക്കിനകത്ത് കെട്ടി വെച്ച നിലയിലായിരുന്നു 600 പായ്ക്കറ്റുകള്‍. വിപണിയില്‍ ഏതാണ്ട് മുപ്പതിനായി രം രൂപയോളം വിലവരും ഹാന്‍സിന് .
നാളുകളായി കച്ചവടം നടത്തി വരുന്ന അജിനാസിനെ ആദ്യമായാണ് പോലീസ് പിടി യിലാകുന്നത്. ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് വന്‍ പുകയില കേദ്രങ്ങളാണ് നിലവിലുള്ള ത്. ഒരു പായ്ക്കറ്റിന് അഞ്ചു രൂപക്കാണ് മൊത്ത വ്യാപാരികള്‍ക്ക് ലഭിക്കുന്നത്.

എന്നാല്‍ വിപണിയില്‍ എത്തുമ്പോള്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന് വില പായ്ക്കറ്റിന് അമ്പത് രൂപയാകും. ഈ മോഹിപ്പിക്കുന്ന ലാഭമാണ് വ്യാപാരികളെ ഈ കച്ചവടത്തിലേക്ക് ആകര്‍ഷിക്കുന്നതും.കസ്റ്റഡിയില്‍ എടുത്ത അജിനാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും..