കാഞ്ഞിരപ്പള്ളി: പെട്രോളിങ്ങിനിടെയാണ് അര്‍ദ്ധ രാത്രിയില്‍ തമ്പലക്കാട് മൂലമ്പുഴ പടിയില്‍ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള TN 58 AM 8310 എന്ന പിക്കപ്പ് ലോറി നിര്‍ത്തിയിട്ടിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്.വാഹനത്തിന്റെ സമീപ മെത്തി പരിശോധന നടത്തിയ പോലീസ് സംഘം കണ്ടത് ചെരിപ്പുകളും വസ്ത്രങ്ങ ളും വാഹനത്തിന്റെ ഉള്ളില്‍ ഊരിയിട്ട നിലയിലും.
SCOLERS
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്തിന് സമീപത്ത് യുവാവിനെ വെട്ടിക്കൊലപ്പെ ടുത്തി മീന്‍ പെട്ടിയില്ലിട്ട് കത്തിച്ച സംഭവം ഓര്‍മ്മയില്‍ വന്ന പോലീസുകാര്‍ ഞെ ട്ടി.ഉടന്‍ തന്നെ കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോ ധന നടത്തി.പ്രദേശമാകെ അരിച്ചു പെറുക്കി.
police copy
വിശദമായ പരിശോധനക്കിടയിലാണ് സമീപത്തെ റബര്‍ തോട്ടത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുകപ്പുരയില്‍ നിന്നും ഒട്ടു പാലുകള്‍ ചാക്കില്‍ കെട്ടി വെച്ചിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. അപ്പോഴാണ് പോലീസിന് ശ്വാസം വീണത്. മോഷണ ശ്രമമാണ്.പോലീസിനെ കണ്ടതോടെ പ്രതികള്‍ രക്ഷപ്പെടതായിരിക്കും. എന്നാലും പോലീസ് വിശദമായ സ്ഥല പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ മാത്രം കിട്ടിയില്ല.
splash new
ഇതേ തുടര്‍ന്ന് പോലീസ് പിക്കപ്പ് ലോറി കാഞ്ഞിരപ്പള്ളിയില്‍ നിന്നും ക്രെയിന്‍ സര്‍വ്വീസ് വിളിച്ച് വരുത്തി സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ വാഹനം പിടിച്ചെടുത്ത് ഒരു ദിനം പിന്നിട്ടിട്ടും വാഹനം അന്വേഷിച്ച് ഇതു വരെ ആരുമെത്തിയിട്ടുമില്ല.

എന്നാല്‍ പിന്നില്‍ ആരണന്ന് കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് കാഞ്ഞിരപ്പള്ളി എസ്.ഐ അന്‍സലും സംഘവും.popular