മുണ്ടക്കയം:അരകിലോയോളം കഞ്ചാവുമായി യുവാവിനെ ലോഡ്ജില്‍ നിന്നും എക്സൈസ, സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി..ചില്ലറ കച്ചവടക്കാര്‍ക്ക് കഞ്ചാവു കൈമാറുന്നതിനായി മുറിയെടുത്തു ലോഡ്ജില്‍ താമസിച്ച മുണ്ടക്കയം, നെന്‍മേനി പുരയിടത്തില്‍ നിയാസ് (32)നെയാണ് കോട്ടയം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ വി.ആര്‍ .സജികുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.സംഭവം സംബന്ധിച്ചു എക്സൈസ് പറയുന്നതിങ്ങനെയാണ്.

മുന്‍പും കഞ്ചാവു കച്ചവടത്തില്‍ പിടിയിലായിട്ടുളള ഇയാള്‍ ദീര്‍ഘകാലമായി മേഖലയില്‍ കച്ചവടനടത്തുന്നയാളാണ്. കമ്പത്തുനിന്നും കൊണ്ടുവരുന്ന കഞ്ചാവു ചെറുകിട കച്ചവടക്കാര്‍ക്കു വില്‍പ്പന നടത്തുന്നതും കൂടാതെ ചെറിയ പൊതികളാക്കി വില്‍പ്പന നടത്തുന്നതും സംബന്ധിച്ചു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.പതിവുപോലെ ചെറുകിട കച്ചവടക്കാര്‍ക്കു കൈമാറുന്നതിനായി മുണ്ടക്കയം കൂട്ടിക്കല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കേളചന്ദ്ര ലോഡ്ജില്‍ മുറിയെടുത്തു മദ്യപിച്ചിരിക്കുന്നതറിഞ്ഞ എക്സൈസ് സംഘം എത്തി ഇയാളെ പിടികൂടുകയായിരുന്നു.

ഇയാള്‍ പേപ്പറില്‍പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി കഞ്ചാവ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.കഞ്ചാവു കച്ചവടത്തില്‍ ഇയാളുടെ ഇടനിലക്കാരെയും സഹായികളെയും സംബന്ധിച്ചു എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ്,പി.ജി.രാജേഷ്,സിവില്‍ ഓഫീസര്‍ംമാരായ കെ.എന്‍.സുരേഷ് കുമാര്‍,അജിത്,സുനില്‍കുമാര്‍ എന്നിവരും അറസ്റ്റിനു നേതൃത്വം നല്‍കി.