മുണ്ടക്കയം: അയല്‍വാസിയെ വെട്ടിയ സംഭവത്തില്‍ മടുക്ക കരുണാഭവന്‍ പുരുഷോ ത്തമനെ(65) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ 15നാണ് സംഭവം നടന്നത്. അയല്‍വാസികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് മടുക്ക കല്ലേപള്ളി സുനില്‍ (44)നാ ണ് വെട്ടേറ്റത്.

സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പുരുഷോത്തമനെ വെള്ളിയാഴ്ച കോരുത്തോ ട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ അനൂപ് ജോസ്, എ.എസ്.ഐ സോമന്‍, സി.പി.ഒ ബെന്നി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പുരുഷോത്തനെ റിമാന്‍ഡ് ചെയ്തു.