അമ്മയ്ക്കൊപ്പം താമസിച്ച് പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇറഞ്ഞാല്‍ പാറമ്പുഴ കുന്നംപള്ളില്‍ ഹരീഷി (21) നെയാണ് കോട്ടയം വെസ്റ്റ് സി.ഐ. നിര്‍മ്മല്‍ ബോസ് അറസ്റ്റ് ചെയ്തത്. അമ്മയും മകളും മാത്രം താമസിക്കുന്നതിനിടെ അടുപ്പത്തിലായ യുവാവ് ഇവരോടൊപ്പം താമസം തുടങ്ങി.

തുടര്‍ന്ന് മൂന്നുവര്‍ഷമായി വിദ്യാര്‍ഥിനിയുമായി യുവാവ് പ്രണയത്തിലുമായി. മകനും മകളുമെന്ന് പരിചയപ്പെടുത്തിയാണ് അമ്മ വാടകയ്ക്ക് വീടെടുത്തിരുന്നത്. യുവാവുമായുള്ള ബന്ധം സ്‌കൂളിലറിഞ്ഞെന്ന തോന്നലില്‍ വിദ്യാര്‍ഥിനി ദിവസങ്ങളായി സ്‌കൂളില്‍ പോകാതായി. മറ്റൊരു സ്‌കൂളിലേക്ക് മാറണമെന്ന് വിദ്യാര്‍ഥിനി ആവശ്യപ്പെട്ടു.SCOLERS
ഇതേചൊല്ലി പ്രതി വഴക്കുണ്ടാക്കുകയും വിദ്യാര്‍ഥിനിയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെ അമ്മ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി