metro-1 idachotti-strip-copyകാഞ്ഞിരപ്പളളി:ശരവേഗം മൂലമുണ്ടാകുന്ന വാഹനാപകടങ്ങള്‍ തടയുന്നതിനും അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനുമുള്ള ഇന്റര്‍സ്‌പേറ്റര്‍ സംവിധാനം കാഞ്ഞിരപ്പളളിയിലുമെത്തി.new-police-2-copy
ട്രക്ക്, കാര്‍, ബൈക്ക് എന്നീ വാഹനങ്ങളുടെ വേഗം ഒരേസമയം ഈ അത്യാധുനിക സംവിധാനത്തിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കും. ഓട്ടോമാറ്റിക് സ്പീഡ് കാപ്ച്ചറിംഗ് സിസ്റ്റമാണു വാഹനത്തില്‍ ഉപയോഗിക്കുന്നത്. കാമറയിലൂടെ ഓപ്പറേറ്റര്‍മാര്‍ക്ക് കാണാവുന്നതു കൂടാതെ അധികമായി ഒരു ലാപ്‌ടോപ്പ് കൂടി ഉള്ളതിനാല്‍ വാഹനത്തിലുള്ള ഓഫീസര്‍ക്ക് റിക്കോര്‍ഡിംഗില്‍ കാണാനും ആളുകളെ കാണിക്കുന്നതിനും സാധിക്കും.new-police-1-copy
ഡിറ്റക്ട് ചെയ്യുന്ന വാഹനങ്ങളുടെ പ്രിന്റൗട്ട് ചെയ്ത് ലഭിക്കുന്നതിനും ഇത് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നതിനും റിക്കാര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നതിനും സംവിധാനമുണ്ട്. വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിനും ഒരു വര്‍ഷത്തെ ഡേറ്റ സ്റ്റോറേജ് സംവിധാനമുണ്ട്. ഇന്റര്‍ സ്‌പേറ്റര്‍ ലാപ്‌ടോപ്പില്‍ വാഹനങ്ങളുടെ ലൊക്കേഷന്‍ ഐഡി, വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ ഉള്‍പ്പെടെ സ്പീഡ് ഡിറ്റക്ട് ചെയ്ത ദൂരം തുടങ്ങിയവ റിക്കാര്‍ഡ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. കൂടാതെ 360 ഡിഗ്രി റൊട്ടേറ്റ് ചെയ്ത് നിരീക്ഷിക്കാന്‍ പറ്റുന്ന കാമറയും മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കാണാനും റെക്കോര്‍ഡ് ചെയ്യുന്നതിനും സാധിക്കും. അനൗണ്‍സ് ചെയ്യുന്നതിന് വയര്‍ലെസ് മൈക്ക് സംവിധാനവുമുണ്ട്.new-police-copy
ഈ സംവിധാനത്തിലൂടെ പിടിക്കപ്പെടുന്ന വാഹന ഉടമകള്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം നിശ്ചയിച്ചിട്ടുള്ള പിഴ സ്ഥലത്തു വച്ചുതന്നെ ചാര്‍ജിലുള്ള ഓഫീസര്‍മാരുടെ പക്കല്‍ നല്‍കാവുന്നതും അല്ലാത്ത കേസുകള്‍ വാഹനത്തിന്റെയും ഡ്രൈവറുടെയും വിശദവിവരങ്ങളും റെക്കോര്‍ഡ് ചെയ്ത സ്പീഡിന്റെയും വിവരങ്ങള്‍ പ്രിന്റൗട്ട് സഹിതം ഓവര്‍ സ്പീഡിന് കോടതിയില്‍ പെറ്റി കേസ് ചാര്‍ജ് ചെയ്യാവുന്നതാണ്. ജില്ലയിലെ ഹൈവേകള്‍ ഉള്‍പ്പെടെയുള്ള പ്രധാന റോഡുകള്‍ ഈ സംവിധാനത്തിന്റെ നിരീക്ഷണത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്റര്‍സ്‌പേറ്റര്‍ കാഞ്ഞിരപ്പളളിയിലുമെത്തിയത്.new-police-main-copy
ജില്ലാ പോലീസ് ചീഫിന്റെ കീഴില്‍ എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് അശോക് കുമാര്‍, ട്രാഫിക് ചുമതലയുള്ള ഡിവൈഎസ്പി കെ.എം. സജീവ് എന്നിവരുടെ നിയന്ത്രണത്തിലാണ് ഇന്റര്‍സ്‌പെക്ടര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്.വരും ദിവസങ്ങളിലും ഇന്റര്‍സ്‌പേറ്റര്‍ കാഞ്ഞിരപ്പളളിയില്‍ പരിശോധന തുടരും.അതിനാല്‍ അമിത വേഗക്കാര്‍ ജാഗ്രതൈ.siva-2 idachotti-cover-copy