കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിന് അന്താരാഷ്ട്ര ബഹുമതി. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്് എന്‍ജിനിയേഴ്സ് സംഘ ടിപ്പിച്ച കോഡ്-എ-തോണ്‍ & മെയ്ക്ക് എ തോണ്‍ ചാലഞ്ച് എന്ന ഇന്റര്‍നാഷണല്‍ പ്രോജക്ട് മത്സരത്തില്‍ അമല്‍ജ്യോതി അവതരിപ്പിച്ച ഇന്റലിജന്റ് വാട്ടര്‍ മാനേ ജ്മെന്റ് സിസ്റ്റം വിത്ത് അഡ്വാന്‍സ്ഡ് ലീക്ക് ഡിറ്റെക്ഷന്‍ എന്ന പ്രോജക്ട് 2-ാം സ്ഥാനം കൈവരിച്ചു. ജലസംരക്ഷണം എന്ന ആശയം കണ്ടുകൊണ്ട്, ജലവിതരണ പൈപ്പുകളി ല്‍ ഉണ്ടാകുന്ന ചോര്‍ച്ചയുടെ സ്ഥാനം കൃത്യമായി കണ്ടെത്താനും പരിഹരിക്കാനുമു ള്ള സാങ്കേതിക വിദ്യയാണ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചത്.
ഇതുവഴി ജലം പാഴാകുന്നത് ഒഴിവാക്കാനും രാജ്യവ്യാപകമായി ജലക്ഷാമം ലഘൂക രിക്കാനും സാധിക്കും. സാമൂഹ്യപുരോഗതി ലക്ഷ്യം വച്ച് ഈ സാങ്കേതിക വിദ്യ വിക സിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോജക്് ടീം നേതൃത്വം നല്‍കുകയാണ്. ഇല ക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അനിഷ് ബെന്നി, വിനു ശങ്കര്‍ എന്നീ അ ധ്യാപകരുടെ നേതൃത്വത്തില്‍ അഖില്‍ സോണി, അലന്‍ ജോസഫ്, ജസ്റ്റിന്‍ വറുഗീസ് വര്‍ക്കി, ജസ്റ്റിന്‍ ജോസ് എന്നിവരാണ് മത്സരത്തില്‍ പങ്കെടുത്തത്. ജൂലൈയില്‍ കേരളത്തില്‍ 20 ലേറെ കോളേജുകള്‍ പങ്കെടുത്ത സൗത്ത് സോണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അമല്‍ജ്യോതി അന്താരാഷ്ട്ര മത്സരത്തിലേക്കുളള യോഗ്യത നേടിയത്.
ഡല്‍ഹി ഐ.ഐ.റ്റി.യില്‍ നടന്ന പ്രശസ്തമായ ടെക് ടോപ്പ് നാഷണല്‍ ഇന്നവേഷന്‍ ചാലഞ്ചില്‍ ഈ പ്രോജക്ട് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അമല്‍ജ്യോതി ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക് വിഭാഗത്തിന്റെ ഭാഗമായ ഇന്നവേഷന്‍ ലാബിലാണ് ആശയം ഉടലെടുത്തത്. സിംഗപ്പൂര്‍, മലേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി 300-ലേറെ കോളേജുകള്‍ പങ്കെടുത്ത ഒന്നാം റൗണ്ട് മത്സരത്തില്‍ നിന്ന് 16 സോണുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ടീമുകളാണ് അവസാന റൗണ്ടില്‍ മത്സരിച്ചത്. ഹൈദരാബാദിലെ വര്‍ദ്ധമാന്‍ എന്‍ജിനീയറിംഗ് കോളേജില്‍ മത്സരം മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡോ. ടെസി തോമസാണ് അന്താരാഷ്ട്ര മത്സരം ഉദ്ഘാടനം ചെയ്തത്.
മാനേജര്‍ ഡോ. മാത്യു പായിക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. സെഡ്. വി. ളാകപ്പറമ്പില്‍, റിസേര്‍ച്ച് വിഭാഗം ഡീന്‍ ജെയിംസ് ജേക്കബ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വകുപ്പ് മേധാവി ഡോ. പി.സി. തോമസ്, ഐ.ഇ.ഡി.സി ഡയറക്ടര്‍ പ്രൊഫ. ഷിജു ജോര്‍ജ് എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്‍കിയത്.