അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ കെമിക്കല്‍ എന്‍ജിനീയ റിംഗ് വകുപ്പിന്‍െ്‌റ കീഴില്‍ പുതുതായി ആരംഭിക്കുന്ന ജല മലിനജല പരിശോധന ലബോറട്ടറി കാഞ്ഞിരപ്പളളി രൂപത അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിദ്ധ്യത്തില്‍ സഹായമെത്രാന്‍ മാര്‍ ജോസ്പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.

മലിനജലത്തിലെ കോളിഫോം ബാക്ടിരിയ , ഫീക്കല്‍ കോളിഫോം, ഇ-കോളി, ബി.ഓഡി, സി.ഒ.ഡി, ഓയ്ല്‍, ടെര്‍ബിടിറ്റി, ഡിസ്സേല്‍വ്ഡ് ഓ ക്‌സിജന്‍ ഫ്‌ളൂറൈഡ്, അയണ്‍ തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ഈ ലാ ബില്‍ നിര്‍ണ്ണയിക്കാന്‍ സാധിക്കും. ബ്യുറോ ഓഫ് ഇന്ത്യന്‍ സ്‌ററാന്‍ ഡേര്‍ഡ്, അമേരിക്കന്‍ പബളിക്ക് ഹെല്‍ത്ത് അസ്്്സോസിയേഷന്‍ നിഷ്്്കര്‍ ഷിക്കുന്ന നടപടിക്രമങ്ങള്‍ പ്രകാരമാണ് ലാബില്‍ ക്വാളിറ്റി പരിശോധന നടത്തുന്നത്.

ആശുപത്രികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വീടുകള്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവയ്ക്ക് ഈ ലബോറട്ടറിയുടെ പ്രവര്‍ത്തനം ഉപകാരപ്പെടും.കോളേജില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ ഫാ. ഡോ.മാത്യു പായിക്കട്ട്്, ഡയറക്ടര്‍ ഫാ. പി.ടി. ജോസഫ്്, പ്രിന്‍സിപ്പാള്‍ ഡോ.ലാക്കപ്പറമ്പില്‍ , കെമിക്കല്‍ എന്‍ജിനീ യറിംഗ്്് തലവന്‍ പ്രൊഫ. വി.കെ. ശശികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.