കാഞ്ഞിരപ്പളളി: 26ാംമൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയുടെ ഡയറക്ടറായി 2014 മുതല്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാ.ജോസ് ഐക്കരപറമ്പില്‍ സി.എം.ഐ. മെയ് 17ന് ആശുപത്രിയില്‍നിന്നും പുതിയ സേവനമേഖലയിലേക്ക് യാത്രയാ വുന്നു. മേരിക്വീന്‍സിനെ കോട്ടയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ആശുപത്രിയാക്കാന്‍ അച്ചന്റെ നേതൃത്വത്തിനു കഴിഞ്ഞുിട്ടുണ്ട്.

കാഞ്ഞിരപ്പളളിയുടെയും ഹൈറേഞ്ചിന്റെയും ആരോഗ്യസംരക്ഷണ മേഖലയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന മേരി ക്വീന്‍സ് മിഷന്‍ ആശുപത്രിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരുന്ന ഈ കാലയളവില്‍ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ക്ക് പൊതുജനപങ്കാളിത്തത്തോടെ നേതൃത്വം വഹിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. jose ikkaraparambil
നിര്‍ദ്ധനരായ ഡയാലിസിസ് രോഗികള്‍ക്കായി സൗജന്യനിരക്കില്‍ ഡയാലിസിസ്, ഓട്ടോഡ്രൈവര്‍മാര്‍ക്കും കുടുംബാംഗ ങ്ങള്‍ക്കുമായി ഡ്രൈവേഴ്‌സ് പ്രിവിലേജ് സ്‌കീം, മേരിക്വീന്‍സ് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ഭവനനിര്‍മ്മാണത്തിനും, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ചാവറ ചാരിറ്റി കെയര്‍ തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ രൂപകല്‍പ്പനചെയ്തു നടപ്പിലാ ക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

26ാംമൈല്‍ മുതല്‍ പാലമ്പ്ര റോഡ്‌വരെയുളള ഭാഗത്ത് നടപ്പാത നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കു ന്നതിന് നേതൃത്വം നല്‍കിയതും, നിരവധി സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും, ബോധവല്‍ക്കരണ സെമിനാറുകളും നടത്തി അനേകര്‍ക്ക്  ആശ്വാസം പകരുവാനും ഇക്കാലയളവില്‍ ആശുപത്രിക്ക് കഴിഞ്ഞിട്ടുണ്ട്. കാഞ്ഞിരപ്പളളി മേഖലയിലെ ഹൃദ്രോഗചികിത്സക്കായി നൂതന കാത്ത്‌ലാബ് ആരംഭിച്ചത് അദ്ദേഹത്തിന്റെ എറ്റവും വലിയ നേട്ടമായി കണക്കാക്ക പ്പെടുന്നു. വിവിധ സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്കള്‍ ആരംഭിച്ചതുവഴി ഈ മേഖലയിലെ ജനങ്ങള്‍ക്ക് വിദഗ്ദ്ധ ചികി ത്സ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. mery queens jose 1
താക്കോല്‍ദ്വാരശസ്ത്രക്രിയാ വിഭാഗവും, പള്‍മണോളജി വിഭാഗവും, ബ്രോങ്കോസ്‌കോപ്പി, മോഡുലാര്‍ ഫാര്‍മസി  സൗക ര്യങ്ങളും ഇവയില്‍ എടുത്തു പറയേണ്ടവയാണ്. പുതിയ കെട്ടിടസമുച്ചയങ്ങള്‍ വഴി അന്‍പതോളം പുതിയ മുറികളും അനുബന്ധസൗകര്യങ്ങളും ഒരുക്കി ആശുപത്രിയുടെ വികസനത്തിന് ആക്കംകൂട്ടാനും ഈ വര്‍ഷങ്ങള്‍ ഉപകരിച്ചു. sbi യുടെയും, വൊസാര്‍ഡിന്റെയും സഹകരണത്തോടെ കാഞ്ഞിരപ്പളളി മേഖലയിലെ ആദ്യ സുസജ്ജ കാര്‍ഡിയാക് ആംബുലന്‍സും ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ അച്ചന്റെ ശ്രമഫലമായി പുറത്തിറങ്ങും.

അക്രഡിറ്റേഷനുവേണ്ടിയുളള പ്രാരംഭഘട്ട നടപടികളും ആശുപത്രിയില്‍ nabh പൂര്‍ത്തിയായിക്കഴിഞ്ഞു. 17ാം തീയതി ബുധനാഴ്ച രാവിലെ 8.30 ന് മേരിക്വീന്‍സ് ആശുപത്രി അങ്കണത്തില്‍ ജീവനക്കാരും, പെതുജനങ്ങളും ഒന്നുചേര്‍ന്ന് അച്ചനോടുളള നന്ദി പ്രകടിപ്പിക്കുന്നതാണ്.  ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ.സന്തോഷ് മാത്തന്‍കുന്നേല്‍ ഈ അവസരത്തില്‍ ചുമതലയേല്‍ക്കുകയും ചെയ്യുന്നു. ആതുരശുശ്രൂഷാരംഗത്ത് അറുപതാം വര്‍ഷത്തിലെത്തിനില്‍ക്കുന്ന ഈ ആശുപത്രിയുടെ മുഖഛായമാറ്റുന്നതിലും കൂടുതല്‍ ജനകീയമായ മുഖം കൊടുക്കുന്നതിലും നിര്‍ണ്ണായകമായ പങ്ക് വഹിച്ചുകൊണ്ടാണ് അഭിമാനത്തോടെയാണ് അച്ചന്‍ പടിയിറങ്ങുന്നത്.mery queens may parish hall